മെക്സിക്കോ സിറ്റി: കമിതാക്കള്‍ക്ക് ഏത് സമയത്തും എവിടെവച്ചും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സൗകര്യം നല്‍കി ഒരു പട്ടണം. പടിഞ്ഞാറന്‍ മെക്‌സിക്കോയിലുള്ള ഗുവദലജര എന്ന നഗരത്തിലാണ് പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത്. പൊതുവിടത്തില്‍ വെച്ച് കമിതാക്കള്‍ക്ക് പ്രേമസല്ലാപത്തിന് തുറന്ന് നല്‍കുകയാണ് ഈ നാട്. എന്നാല്‍ നഗരത്തിലുള്ള മറ്റാരെങ്കിലും പരാതി പറഞ്ഞാല്‍ പോലീസ് നടപടിയെടുക്കും.
പൊതു ഇടങ്ങള്‍, ഉഴിഞ്ഞ സ്ഥലങ്ങള്‍, വാഹനത്തിനുള്ളില്‍, സ്വകാര്യ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് യാതൊരു തടസവും ഇല്ല. നഗരത്തിലെ ആരെങ്കിലും പരാതിപ്പെട്ടാല്‍ പക്ഷെ നിയമപരമായി കാര്യങ്ങള്‍ മുന്നോട്ട് നീങ്ങും എന്ന് പുതിയ നിയമത്തിലുണ്ട്. കമിതാക്കള്‍ക്കും ദമ്പതിമാര്‍ക്കും തങ്ങളുടെ സ്‌നേഹം കൈമാറുന്നതില്‍ ഇനി ആരെയും ഭയക്കേണ്ട. ഭീഷണിപ്പെടുത്തുന്ന പോലീസുകാര്‍ക്ക് ഇനി പണവും നല്‍കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ ശല്യപ്പെടുത്തിയാവരുത് ഇതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയും മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കി സ്‌നേഹപ്രകടനം നടത്തുന്നവര്‍ക്കെതിരെയും പോലീസ് നടപടി എടുക്കുമെന്ന് അധികാരികള്‍ വ്യക്തമാക്കുന്നു. പൊതു-സ്വകാര്യ സര്‍വകലാശാലകളില്‍ നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നിയമഭേദഗതി ഉണ്ടായത്. ഇത്തരം സ്‌നേഹപ്രകടനങ്ങള്‍ പോലീസ് തടയുന്നെന്നും പലരും ജയില്‍ ഒഴിവാക്കാനായി കൈക്കൂലി ചോദിക്കുന്നെന്നും സര്‍വെയില്‍ പങ്കെടുത്ത 90 ശതമാനം വിദ്യാര്‍ത്ഥികളും പറഞ്ഞു. ഇതോടെയാണ് നിയമഭേദഗതി കൊണ്ടുവരാന്‍ തീരുമാനമായത്. എന്നാല്‍ ഭേദഗതിക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. എതിര്‍പക്ഷ പാര്‍ട്ടികളാണ് ഇതിന് മുമ്പന്തിയില്‍.