ലൈംഗീകത മൗലീക അവകാശമെന്ന് ജിഗ്നേഷ്; ഹാര്‍ദിക് പട്ടേലിന് പിന്തുണയുമായി ദലിത് നേതാവ്

ഗാന്ധിനഗര്‍: ഹാര്‍ദിക്ക് പട്ടേലിന് ഒരുകാരണവശാലും നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും ലൈംഗികതയെന്നത് മൗലികാവകാശമാണെന്നും പറഞ്ഞ് ദളിത് നേതാവ് ജിഗ്‌നേശ് മേവാനി രംഗത്ത്. ഹാര്‍ദിക്ക് പട്ടേലിന്റെതെന്ന് ആരോപിക്കുന്ന സെക്സ് സിഡി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാഹചര്യത്തിലാണ് പട്ടേലിനെ പിന്തുണച്ച് ജിഗ്‌നേശ് മേവാനി ട്വീറ്റ് ചെയ്തത്.

‘നിങ്ങളുടെ സ്വകാര്യതയില്‍ കൈകടത്താന്‍ ആര്‍ക്കും അധികാരമില്ല. ലൈംഗികതയെന്നത് മൗലികാവകാശമാണ്’, ജിഗ്‌നേശ് മേവാനി ട്വിറ്ററില്‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുജറാത്ത് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയതാണ് പട്ടേദാര്‍ സമുദായ നേതാവായ ഹാര്‍ദ്ദിക് പട്ടേല്‍. ഈ രാഷ്ട്രീയമാറ്റമാണ് ബിജെപി ഉയര്‍ത്തിക്കൊണ്ടു വന്ന സെക്സ് വിവാദത്തിനു പിന്നിലെന്നാണ് ഹാര്‍ദിക് പട്ടേലിന്റെ ആരോപണം.

ഹോട്ടലില്‍ ചിത്രീകരിച്ചിരിക്കുന്ന, നാലുമിനുട്ട് ദൈര്‍ഘ്യമുള്ള ക്ലിപ്പാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് ചാനലുകളിലൂടെ പുറത്തു വന്നത്. 2017 മേയ് 16 എന്നാണ് വീഡിയോയില്‍ തിയതി കാണാന്‍ സാധിക്കുന്നത്. ഹാര്‍ദ്ദിക്ക് പട്ടേലിനോട് സാമ്യമുള്ളയാള്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് ഒരു സ്ത്രീയുമായി അടുത്തിടപഴകുന്ന സ്വകാര്യ നിമിഷങ്ങളാണ് പുറത്തു വിട്ട വീഡിയോയുടെ ഉള്ളടക്കം.

ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ തെളിവാണ് വീഡിയോയെന്ന് ഹര്‍ദ്ദിക് പട്ടേല്‍ വീഡിയോ പുറത്തു വന്ന ഉടന്‍ ആരോപിച്ചിരുന്നു. തന്റെ സത്കീര്‍ത്തിക്ക് ഭംഗം വരുത്താന്‍ സെക്സ് വീഡിയോ പുറത്തിറങ്ങുമെന്ന് നേരത്തെ തന്നെ ഹര്‍ദ്ദിക് പട്ടേല്‍ സൂചന നല്‍കിയിരുന്നു.

അതേസമയം ബിജെപിക്ക് സെക്സ് വീഡിയോയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. വീഡിയോയില്‍ ഉള്ള ആള്‍ താനല്ലെങ്കില്‍ ഹര്‍ദ്ദിക് പട്ടേല്‍ എന്തു കൊണ്ട് പോലീസില്‍ പരാതി നല്‍കുന്നില്ലെന്നും ബിജെപി ചോദിക്കുന്നു.

Top