സ്‌പെഷ്യൽ ക്ലാസിൽ അധ്യാപകരും വിദ്യാർഥിയും അർധനഗ്നർ; സ്‌പെഷ്യൽ ക്ലാസിന്റെ പേരിൽ ട്യൂട്ടോറിയൽ കോളജിൽ അനാശാസ്യം: നാട്ടുകാരും പൊലീസ് ചേർന്ന് ട്യൂട്ടോറിയൽ പൂട്ടിച്ചു

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: സ്‌പെഷ്യൽ ക്ലാസിന്റെ പേരിൽ ഞായറാഴ്ച ട്യൂട്ടോറിയൽ കോളജിൽ അനാശാസ്യം. നാട്ടുകാരും പൊലീസും ചേർന്ന് കോളജ് പൂട്ടിച്ചു. കെഎസ്ആർടിസി ജീവനക്കാരനായ പ്രിൻസിപ്പലും രണ്ട് അധ്യാപകരും അഞ്ചു പെൺകുട്ടികളും പിടിയിൽ.
നെയ്യാറ്റിൻകരയിലെ സ്വകാര്യ ട്യൂട്ടോറിയൽ കോളജിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് ഏഴു മുതൽ രാത്രി പത്തു മണിവരെ ട്യൂട്ടോറിയൽ കോളജിൽ സ്‌പെഷ്യൽ ക്ലാസ് നടക്കുന്നുണ്ടെന്നു പ്രചാരണം നടന്നിരുന്നു. എന്നാൽ, പല ദിവസങ്ങളിലും വാഹനങ്ങളിൽ രാത്രി സമയത്ത് ട്യൂട്ടോറിയൽ കോളജിൽ ആളുകൾ എത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നു കഴിഞ്ഞ ദിവസം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ട്യൂട്ടോറിയൽ കോളജിനെ മണിക്കൂറുകളോളം നിരീക്ഷിച്ചിരുന്നു. എല്ലാ കുട്ടികളും ക്ലാസിൽ നിന്നു പോയിട്ടും ട്യൂട്ടറിയയിൽ കുട്ടികളെയും അധ്യാപകരും ഉണ്ടെന്നു കണ്ടെത്തിയ നാട്ടുകാർ മിന്നൽ വേഗത്തിൽ ട്യൂട്ടോറിയൽ വളയുകയായിരുന്നു.
അധ്യാപകരെയും വിദ്യാർഥികളെന്ന വ്യാജേന കടന്നു കൂടിയ പെൺകുട്ടികളെയും നാട്ടുകാർ ഉടൻ തന്നെ പിടികൂടി. തുടർന്നു പൊലീസിനെ വിളിച്ചു വരുത്തി ഇവരെ കൈമാറി. എന്നാൽ, സംഭവ സ്ഥലത്തു നിന്നു പണം കണ്ടെത്താൻ സാധിക്കാത്തതിനാൽ ഇവർക്കെതിരെ പൊലീസ് കേസെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top