ഭിന്നശേഷിക്കാരുടെ ലൈംഗികത സംരക്ഷിക്കാൻ ഒരു സംഘടന; സ്വയം ഭോഗം ചെയ്തു നൽകപ്പെടും..!

ഹെൽത്ത് ഡെസ്‌ക്

ബെയ്ജിങ്: ഭിന്നശേഷിക്കാരായവരുടെ ലൈംഗിക താ്‌ല്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു സംഘടന. തികച്ചും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന ഈ ഈ സംഘടന തായ് വാനിലാണുള്ളതെന്നാണ് നിലവിലുള്ളതെന്നാണ് റിപ്പോർട്ട്.
ഭിന്നശേഷിക്കാരനായ വിൻസെന്റ് എന്ന വ്യക്തിയാണ് ഇത്തരമൊരു ആശയം ആദ്യമായി മുന്നോട്ട് വെക്കുന്നത്. ഭിന്നശേഷിക്കാരായവരുടെ ലൈംഗിക താത്പര്യങ്ങൾ പൂർത്തീകരിക്കാനായാണ് ഇത്തരമൊരു ചാരിറ്റി പ്രവർത്തനവുമായി ഇദ്ദേഹം രംഗത്തെത്തിയത്. തന്റെ ജീവിതയാത്രയെ കുറിച്ച് വിൻസെന്റിന്റെ വാക്കുകൾ ഇങ്ങനെ.. ‘വളരെ ദുർഘടമായ ഒരു ജീവിതമാണ് ഞാൻ നയിച്ചുകൊണ്ടിരുന്നത്. എന്നെപ്പോലെ ഭിന്നശേഷിക്കാരായ ഓരോ വ്യക്തികളെ കാണുമ്പോഴും ഞാൻ അവരുടെ ദു:ഖം മനസിലാക്കും. അവരിൽ ഞാൻ എന്നെ തന്നെയാണ് കണ്ടത്. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു കാര്യത്തിനായി ഞാൻ മുന്നിട്ടിറങ്ങിയതും’. ‘മൂന്ന് മാസം പ്രായമായപ്പോഴാണ് എനിക്ക് പോളിയോ ബാധിക്കുന്നത്. നിലത്തൂടെ ഇഴഞ്ഞായിരുന്നു എന്റെ യാത്ര. പിന്നീട് എട്ട് വയസായപ്പോൾ വടികുത്തിപ്പിടിച്ചായി നടത്തം. പോസ്റ്റ് പോളിയോ സിൻഡ്രോം ബാധിച്ച ഞാൻ 45 വയസായപ്പോഴാണ് വീൽചെയർ ഉപയോഗിച്ച് യാത്ര തുടങ്ങുന്നത്’. ‘ഭിന്നശേഷിക്കാരായവരെ സഹായിക്കുക എന്നതായിരുന്നു എന്റെ ആദ്യ ലക്ഷ്യം. അങ്ങനെയാണ് ‘ഹാൻഡ് ഏഞ്ചൽസ്’ എന്ന സംഘടന തായ്ലന്റ് അടിസ്ഥാനമാക്കി തുടങ്ങിയത്. വളണ്ടിയർമാരെ ഉപയോഗിച്ചുകൊണ്ടുള്ള ചാരിറ്റി പ്രവർത്തനമാണ് ഉദ്ദേശിച്ചത്.’ ‘ഭിന്നശേഷിക്കാരായ, അത് പുരുഷനായാലും സ്ത്രീയായാലും അവരെ സ്വയംഭോഗത്തിന് സഹായിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാനപ്പെട്ട സർവീസിൽ ഒന്ന്. അതൊരു കംപ്ലീറ്റ് പ്രോസസാണ്. രതിമൂർച്ച അനുഭവം അവർക്ക് സാധ്യമാക്കുക. സ്വയംഭോഗം ഒരിക്കലും സാധ്യമല്ലാത്തവർക്ക് വേണ്ടിയാണ് ഈ സഹായം’.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top