യുവാക്കളേക്കാള്‍ ലൈംഗീകതയില്‍ മിടുക്കര്‍ അറുപത് വയസ് കഴിഞ്ഞവര്‍; പുതിയ പഠനത്തിലെ വെളിപ്പെടുത്തല്‍

പ്രായമേറിയാല്‍ ലൈഗീകതയില്‍ താല്‍പ്പര്യം കുറയുമെന്നാണ് പലരുടേയും ധാരണ…എന്നാല്‍
എന്നാല്‍ അത് തെറ്റാണെന്ന് സമര്‍ത്ഥിക്കുകയാണ് പുതിയൊരു പഠനത്തിലൂടെ മൂന്ന് മെഡിക്കല്‍ എക്സ്പര്‍ട്ടുകള്‍. യൂണിവേഴ്സിറ്റി ഓഫ് മിന്നെസോട്ടയിലെ മിറി ഫോര്‍ബ്സ്, റോബര്‍ട്ട് ക്രുഗെര്‍, ബ്രുക്ക് യൂണിവേഴ്സിറ്റിയിലെ നിക്കോള ഈറ്റണ്‍ എന്നിവരാണ് ഞെട്ടിക്കുന്ന സത്യം പുറത്ത് വിട്ടിരിക്കുന്നത്. പ്രായം കൂടും തോറും ലൈംഗികത ആസ്വദിക്കാനുള്ള കഴിവും വര്‍ധിക്കുമെന്നാണ് അവര്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

അതനുസരിച്ച് ചെറുപ്പക്കാരേക്കാള്‍ സെക്സ് ആസ്വദിക്കുന്നത് 60 കഴിഞ്ഞവരാണെന്നും അവര്‍ സമര്‍ത്ഥിക്കുന്നു. സൈക്യാട്രിയിലും സൈക്കോളജിയിലും വിദഗ്ദരാണീ മൂന്ന് പേരുമെന്നത് കണ്ടെത്തലിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു. പ്രായമായവര്‍ തുടര്‍ച്ചയായി സെക്സ് ചെയ്യുന്നില്ലെങ്കിലും അതിന്റെ ക്വാളിറ്റി നിലനിര്‍ത്തിക്കൊണ്ട് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലാണ് ശ്രദ്ധയൂന്നുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമീപകാലത്ത് സെക്സിനെയും പ്രായമാവലിനെയും പറ്റി നടന്ന മിക്ക പഠനങ്ങളിലും ഓരോ കാലത്തും ഇക്കാര്യത്തില്‍ സംഭവിക്കുന്ന ആളുകളുടെ മനോഭാവത്തില്‍ വരുന്ന മാറ്റങ്ങളെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മേല്‍പ്പറഞ്ഞ മൂവര്‍ സംഘം നടത്തിയ പുതിയ പഠനത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 1930കളില്‍ ജനിച്ചവര്‍ക്ക് ലൈംഗികതയോടുള്ള മനോഭാവമല്ല 60കളിലെയും 70കളുകളിലെയും ലൈംഗിക വിപ്ലവത്തിന് ശേഷം വളര്‍ന്നവര്‍ക്കുള്ളതെന്നും പുതിയ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 18 വര്‍ഷങ്ങള്‍ക്കിടെ 6000ത്തില്‍ അധികം പേരില്‍ നിന്നും ശേഖരിച്ച ഡാറ്റകള്‍ അവലോകനം ചെയ്താണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. 20 വയസ് മുതല്‍ 93 വയസ് വരെയുള്ള വിവിധ പ്രായഗ്രൂപ്പുകളിലുള്ളവരെ ഇതില്‍ ഭാഗഭാക്കാക്കിയിരുന്നു.

എത്ര പ്രാവശ്യം സെക്സ് ചെയ്യുന്നു എന്നതിനല്ല മറിച്ച് അത് എത്ര ഗുണനിലവാരത്തോടെ ആസ്വാദ്യകരമായി ചെയ്യുന്നുവെന്നതിനാണ് പ്രായമായവര്‍ പ്രാധാന്യം നല്‍കുന്നതെന്നതാണ് പ ഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. ഉദാഹരണമായി പ്രായമായവര്‍ പതിവായി സെക്സ് ചെയ്യുന്നതിനല്ല പ്രാധാന്യമേകുന്നതെന്നും മറിച്ച് സെക്സ് പ്രധാനപ്പെട്ട സംഗതിയാണെന്ന് ചിന്തിക്കുന്നതിനും പരിശ്രമിക്കുന്നതിനുമാണവര്‍ പ്രാധാന്യം നല്‍കുന്നത്. ഇതിലൂടെ അവര്‍ മനോഹരമായി ലൈംഗികത ആസ്വദിക്കുകയും ചെയ്യുന്നു. ഈ മാറുന്ന മുന്‍ഗണനകളാണ് പ്രായമായവരുടെ ലൈംഗിക ജീവിതത്തിന്റെ ഗുണനിലവാരം പ്രവചിക്കുന്നതില്‍ നിര്‍ണായക ഘടകമായി ഗവേഷകര്‍ പരിഗണിച്ചിരിക്കുന്നത്. പഠനത്തിന്റെ ഭാഗമായി പ്രായമായവരുടെയും ചെറുപ്പക്കാരുടെയും ലൈംഗിക ജീവിത്തതിന്റെ സവിശേഷതകള്‍ സോഷ്യോഡെമോഗ്രാഫിക് സവിശേഷതകളുമായും മാനസികവും ശാരീരികവുമായ ആരോഗ്യവുമായും ബന്ധപ്പെടുത്തി താരതമ്യപ്പെടുത്തിയപ്പോള്‍ ലൈംഗിക ജീവിതത്തിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ യുവജനങ്ങളേക്കാള്‍ പ്രായമായവരാണ് മുന്നിലെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ജീവിതാനുഭവങ്ങളും പരിചയവും വര്‍ധിക്കുന്നത് നമ്മുടെ ലൈംഗിക ജീവിതത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

പുതിയ പഠനമനുസരിച്ച് അമേരിക്കയിലെ 60 വയസു കഴിഞ്ഞ ഭൂരിഭാഗം പേരും ലൈംഗികമായി ആക്ടീവാണ്. ഇവരില്‍ ഭൂരിഭാഗം പേരും മാസത്തില്‍ രണ്ടോ മൂന്നോ തവണ നല്ല രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുമാണ്. ഇക്കാര്യത്തില്‍ യുവദമ്പതികളെ കടത്തി വെട്ടുന്ന വിധത്തിലാണ് പലരും പ്രവര്‍ത്തിക്കുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ഇവരില്‍ മിക്കവരും ലൈംഗികതയെ തങ്ങളുടെ ജീവിതത്തിന്റെ അനിവാര്യ ഘടകമായിട്ടാണ് പരിഗണിച്ച് വരുന്നത്. പ്രായം കൂടുന്നതുമായി ബന്ധപ്പെട്ട മരവിപ്പെന്ന രോഗമില്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രായമായവരില്‍ ലൈംഗിക ജീവിതം കുത്തനെ താഴോട്ട് പോകുന്നതെന്നത് എക്കാലത്തും ഉയരുന്ന ഒരു ചോദ്യമാണ്. ശാരീരികമായ ആരോഗ്യവും ലൈംഗിക പ്രവര്‍ത്തനവും പ്രായമാകുമ്പോള്‍ നിലയ്ക്കുന്നുവെന്നതാണ് ഇതിന് മിക്കപ്പോഴും ലഭിക്കാറുള്ള പൊതുവായ ഉത്തരം. എന്നാല്‍ തങ്ങളുടെ ലൈംഗിക ജീവിതത്തിന്റെ ഗുണനിലവാരം പ്രായമാകുമ്പോള്‍ നശിക്കുന്നില്ലെന്നതാണ് മറ്റൊരു വ്യത്യസ്തമായ ഉത്തരം.

Top