അടിവസ്ത്രത്തിന്റെ വള്ളി പുറത്തുകണ്ടാല്‍ അത് വലിച്ച് ശല്യം ചെയ്യും; അക്ബറിനെതിരെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ പരാതികള്‍ കൂടുന്നു

ഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരെ കൂടുതല്‍ പീഡനപരാതികള്‍. മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ ടൈസിന്റെ മുന്‍ എഡിറ്റര്‍ പ്രിയ രമണിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അഞ്ച് വനിതാ മാധ്യമപ്രവര്‍ത്തകരാണ് അക്ബറില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി വെളിപ്പെടുത്തി രംഗത്തെത്തിയത്. പരാതികളെക്കുറിച്ച് അന്വേഷണം വേണമെന്ന് വനിതാ ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി ആവശ്യപ്പെട്ടു. പരാതിക്കാരെ നേരില്‍ കണ്ട് അന്വേഷണം നടത്താന്‍ ദേശിയ വനിതാ കമ്മീഷനും തീരുമാനിച്ചു. നൈജീരിയില്‍ പര്യടനത്തിലുള്ള അക്ബര്‍ തിരിച്ചെത്തിയാലുടന്‍ രാജി തീരുമാനം എടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അക്ബര്‍ നിരവധി തവണ മോശമായി പെരുമാറിയിട്ടുണ്ടെന്ന് കനിഹ ഗെലോട്ട് എന്ന വനിതാ മാധ്യമ പ്രവര്‍ത്തക ട്വീറ്റ് ചെയ്തു. 1995 മുതല്‍ 97 വരെ അക്ബറിനൊപ്പം ഏഷ്യന്‍ ഏജില്‍ കനിഹ ജോലി ചെയ്തിരുന്നു. ഏഷ്യന്‍ ഏജ് ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്ററായി ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സുപര്‍ണ ശരമ്മയും 93,96 കാലഘട്ടത്തില്‍ എഎം.ജെ.അക്ബറിനൊപ്പം ജോലി ചെയ്തപ്പോള്‍ ഉണ്ടായ അനുഭവവും ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടിവസ്ത്രത്തിന്റെ വള്ളി പുറത്തു കാണുകയാണെങ്കില്‍ അത് വലിച്ച് ശല്യം ചെയ്യുകയാണ് അക്ബറിന്റെ രീതി. ടീ ഷര്‍ട്ട് ധരിച്ച് ചെല്ലുമ്പോള്‍ അതില്‍ എഴുതിയത് വായിക്കുന്ന രീതിയില്‍ മോശം പദപ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. 1995ല്‍ കല്‍ക്കത്തയില്‍ താജ് ബംഗാല്‍ ഹോട്ടല്‍ റൂമില്‍ വിളിച്ച് വരുത്തി ഇന്റര്‍വ്യൂ ചെയ്തിനാല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്ന സുമ റാഹ എന്ന യുവതിയും വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ എക്സ്പ്രസിലെ മുന്‍ ജേണലിസ്റ്റ് പ്രേര്‍ണ സിങ്ങ് ബിന്ദ്ര തുടങ്ങിവര്‍ 90കളിലെ അനുഭവമാണ് പറയുന്നതെങ്കില്‍ 2010-11 സമയത്തും അക്ബര്‍ ലൈഗിക ചേഴ്ട്ടയോടെ പെരുമാറിയെന്ന് പുതിയ വെളിപ്പെടുത്തലും മീടു ക്യാപയിനിങ്ങില്‍ വന്നിട്ടുണ്ട്.ഇന്ത്യാ ടുഡേയിലെ മുന്‍ മാധ്യമപ്രവര്‍ത്തക ഷുതാപാ പോളാണ് ഇക്കാര്യം പറഞ്ഞത്.

Top