മുടിവെട്ടിത്തരാമെന്ന് പറഞ്ഞ് ബാർബർഷോപ്പിലേക്ക് വിളിവരുത്തി പത്തുവയസുകാരനെ പീഡിപ്പിച്ചു ; അമ്പതുകാരൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

പാലക്കാട് : പത്തു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കൻ പൊലീസ് പിടിയിൽ.സംഭവത്തിൽ കുലുക്കല്ലൂർ സ്വദേശി പുല്ലാനിക്കാട്ടിൽ മുഹമ്മദ് ബഷീർ (50) ആണ് പൊലീസ് പിടിയിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊപ്പം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11മണിയോടെയാണ് കേസിനാസ്പദമായ സംഭവം.നാട്യമംഗലത്ത് ബാർബർഷാപ്പ് നടത്തുന്ന മുഹമ്മദ് ബഷീർ മുടി വെട്ടിതരാം എന്നുപറഞ്ഞ് കുട്ടിയെ തന്റെ ബാർബർ ഷോപ്പിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

തുടർന്ന് കുട്ടിയെ ലൈഗിംകമായി ഉപദ്രവിക്കുകയായിരുന്നു.കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസെടുത്തത്.

Top