കൊച്ചി:തൃശൂര്‍ കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി തന്നെ വിജയിച്ചു. എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി കെ എസ് അനിരുദ്ധനാണ് വിജയിച്ചത്. എസ്എഫ്ഐ സ്ഥാനാർത്ഥി അനിരുദ്ധന് വിജയം. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലിൽ അവസാന നിമിഷത്തിലാണ് 3 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ അനിരുദ്ധൻ ജയിച്ചത്. കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ 889 വോട്ടും എസ്എഫ്ഐ സ്ഥാനാര്‍ത്ഥി കെഎസ് അനിരുദ്ധൻ 892 വോട്ടും നേടി.
കെഎസ്‍യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിർദേശപ്രകാരമാണ് കേരളവര്‍മ്മ കോളേജില്‍ വീണ്ടും വോട്ടെണ്ണിയത്. വിജയിയായി പ്രഖ്യാപിച്ചിരുന്ന എസ് എഫ് ഐയുടെ സ്ഥാനാർത്ഥിയുടെ വിജയം റദ്ദാക്കിയ കോടതി അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയത് അപകാതയുണ്ടെന്നും കണ്ടെത്തിയിരുന്നു. മൂന്ന് വോട്ടുകള്‍ക്കാണ് ജയം. കെ എസ് യു സ്ഥാനാര്‍ത്ഥി അനിരുദ്ധൻ 892 വോട്ടും ശ്രീക്കുട്ടൻ 889 വോട്ടും നേടി.
എസ്എഫ്ഐക്കെതിരെ നടത്തിയ വ്യാജ പ്രചരണങ്ങൾക്കും നുണകൾക്കും കനത്ത തിരിച്ചടിയാണ് ഈ വിജയമെന്ന് എസ്എഫ്ഐ അറിയിച്ചു. വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്നും ആവശ്യപ്പെട്ട് കെഎസ് യു ഹെെക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് വീണ്ടും നടത്താനാവില്ലെന്നും വോട്ടുകൾ വീണ്ടും എണ്ണാനുമാണ് കോടതി വിധിച്ചത്.
ആദ്യഘട്ട വോട്ടെണ്ണലിൽ എസ്എഫ്ഐ വിജയിച്ചത് ക്രമക്കേടിലൂടെയാണെന്ന് ആരോപിച്ച് വൻ ആക്രമണമാണ് എസ് എഫ്ഐയ്ക്ക് നേരെ നടത്തിയത്. അതേസമയം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ബാക്കിയെല്ലാ സീറ്റിലും എസ്എഫ്ഐതന്നെയാണ് ജയിച്ചത്. ചെയർമാൻ സ്ഥാനമാണ് കെഎസ് യു വിവാദമാക്കിയത്. ആ കള്ളക്കഥകളാണ് റീകൗണ്ടിങ്ങിൽ മൊത്തം പൊളിഞ്ഞു വീണത്.
കഴിഞ്ഞ മാസം ഒന്നിനായിരുന്നു കേരളവര്‍മ്മ കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് സംഘടനകളുടെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോൾ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടർന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.