അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അധിക്ഷേപിച്ച സംവിധായകന്‍ പ്രിയനന്ദനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രിയനന്ദന്റെ അധിക്ഷേപം. ഇതിനെ തുടര്‍ന്ന് പ്രിയനന്ദനന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വീടിനു മുന്നില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. സ്ത്രീകളേയും അയ്യപ്പ വിശ്വാസികളേയും അപമാനിക്കുന്നതാണ് പ്രിയനന്ദനന്റെ പോസ്റ്റ് എന്ന നിലപാടുമായി ബി.ഗോപാലകൃഷ്ണന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രസ്താവനകള്‍ നടത്തിയിരുന്നു.
പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളിലും ഉയര്‍ത്തുന്നത്. പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബിജെപിയുടെ തീരുമാനം. വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും ഉണ്ടായതിനെത്തുടര്‍ന്ന് വിവാദ പോസ്റ്റ് പ്രിയനന്ദനന്‍ ഡിലീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല എന്ന് മറ്റൊരു പോസ്റ്റും പ്രിയനന്ദനന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ടുണ്ട്. അതേസമയം, പ്രിയനന്ദനെതിരെ എഎച്ച്പി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും എഎച്ച്പി പ്രവര്‍ത്തകര്‍ പരാതികള്‍ നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
പ്രിയനന്ദന്റെ പോസ്റ്റ് ഇങ്ങനെ
‘തുടയുടെ ഇടയില്‍
വെച്ച് കുട്ടികളുണ്ടാക്കിന്ന്
പറഞ്ഞ മൈരന്മാരുടെ ഒപ്പം നടന്നോ
നാരികള്‍
അയ്യപ്പാ
നിന്റെ അമ്മയ്ക്ക്
അതില്ലാല്ലേ
പിന്നെ എന്തിനാടാ
നിന്നെ കാണുവാന്‍ വരുന്നവര്‍ക്ക്
ആര്‍ത്തവം
തള്ളയ്ക് പിറക്കാത്തവന്‍.
വലിയ രീതിയിലുള്ള സൈബര്‍ പൊങ്കാലയാണ് സംവിധായകന്‍ ഏറ്റ് വാങ്ങിയത്. പോസ്റ്റ് പിന്‍വലിച്ചാല്‍ മാത്രം പോരെന്നും നിരുപാധികം മാപ്പ് പറയണം എന്ന ആവശ്യവുമാണ് ഇപ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെടുന്നത്. പരസ്യമായി മാപ്പ് പറയാത്ത പക്ഷം അദ്ദേഹത്തിന്റെ സിനിമകള്‍ വെളിച്ചം കാണില്ലെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യകത്ഷന്‍ അഡ്വക്കേറ്റ് പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.