ശബരിമല സന്നിധാനത്ത് താമസിക്കാന്‍ റൂം; ഒരു രാത്രിക്ക്  250 രൂപ 

പ്രതിദിനം ശരാശരി 80000 തീർത്ഥാടകരാണ് സന്നിധാനത്ത് എത്തുന്നത്. മണ്ഡലകാല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തർക്ക് ഒരുക്കിയിരിക്കുന്നത് വിപുലമായ താമസ സൌകര്യങ്ങള്‍. കനത്ത സുരക്ഷ മുൻനിർത്തി വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തിയ ശേഷമാണ് അയ്യപ്പഭക്തർ സന്നിധാനത്ത് എത്തുന്നത്.

സന്നിധാനത്ത് ഒരേസമയം 17,017 ഭക്തർക്കുള്ള താമസ സൗകര്യമുണ്ട്. കുറഞ്ഞ ചിലവിൽ രണ്ടുപേർക്ക് 12 മണിക്കൂർ താമസിക്കാൻ കഴിയുന്ന പ്രണവം ഗസ്റ്റ് ഹൗസിന് 250 രൂപയാണ് നിരക്ക്. കൂട്ടമായി എത്തുന്ന അയ്യപ്പ സംഘങ്ങൾക്ക് വിരി വയ്ക്കാനുള്ള സൗകര്യവും വിവിധ ഇടങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും അധികൃത്യർ അറിയിച്ചു. സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന 6200 ജീവനക്കാർക്കുള്ള താമസസൗകര്യവും സജ്ജമാണ്. ഭക്തജനങ്ങൾക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ഓൺലൈൻ ബുക്കിലൂടെയും മുറികൾ ബുക്ക് ചെയ്യാം. സ്പോട്ട് ബുക്കിങ്ങിനായി 454 മുറികളും ഓൺലൈൻ ബുക്കിങ്ങിനായി 104 മുറികളുമാണ് മാറ്റിവെച്ചിരിക്കുന്നത്. സ്പോട്ട് ബുക്ക് ചെയ്യാൻ ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ സമർപ്പിക്കേണ്ടതാണ്.ഭക്തജനങ്ങൾക്ക് എല്ലാവിധ വിവരങ്ങളും നൽകുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെന്ററും സന്നിധാനത്ത് പ്രവർത്തനം നടത്തുന്നുണ്ട്; സന്നിധാനം താമസം 04735-202049

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top