അഫ്രീദിയുടെ മകളെ സോഷ്യല്‍ മീഡിയ കൊന്നു; ചിത്രങ്ങള്‍ കണ്ടാല്‍ ഞെട്ടും

ChF6xXRUcAEwtwX

ഇസ്ലാമബാദ്: ജീവനോടെയിരിക്കുന്ന ചലച്ചിത്ര താരങ്ങളെ കൊല്ലുന്ന പരിപാടി സോഷ്യല്‍ മീഡിയ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാല്‍, ഇപ്പോള്‍ കായികതാരങ്ങളുടെ മക്കളെയും കൊല്ലാന്‍ തുടങ്ങിയിരിക്കുകയാണ്. പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കാണ് ഇങ്ങനെയൊരു ദുരവസ്ഥ കാണേണ്ടി വന്നിരിക്കുന്നത്. മകള്‍ മരിച്ചെന്ന വാര്‍ത്ത കേള്‍ക്കേണ്ടി വരുന്ന ഒരു അച്ഛന്‍ വേദന എന്തായിരിക്കും?

ജീവനോടെയിരിക്കുന്ന ഷാഹിദ് അഫ്രീദിയുടെ മകള്‍ മരിച്ചെന്നുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുക്കൊണ്ടിരിക്കുന്നത്. ഫോട്ടോ അടക്കമുള്ള പോസ്റ്റാണുള്ളത്. ഫോട്ടോ കണ്ടാല്‍ ആരുമൊന്നു ഞെട്ടും. അഫ്രീദിയുടെ മകള്‍ അസ്മാര അഫ്രീദിയുടേതെന്ന് തോന്നിപ്പിക്കുന്ന ഫോട്ടോ ആണ് പ്രചരിക്കുന്നത്. വെള്ളത്തുണിയില്‍ പൊതിഞ്ഞ് റോസോപ്പൂക്കള്‍ വിതറിയ ഒരു പെണ്‍കുട്ടിയുടെ ചിത്രം. എന്നാല്‍, അഫ്രീദിയുടെ മകള്‍ മരിച്ചിട്ടില്ലെന്നും ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചുവരുന്നതുമാണ് സത്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Afridi-Daughter

ക്യാന്‍സര്‍ ബാധിച്ച അസ്മാര ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചു വരികയാണ്. കഴിഞ്ഞ രണ്ടുദിവസമായി ഇത്തരം വ്യാജവാര്‍ത്ത പ്രചരിച്ചു വരുന്നുണ്ട്. എന്നാല്‍, ഇക്കാര്യം അഫ്രീദി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ അസ്മാര മരിച്ചിട്ടില്ലെന്നും സുഖം പ്രാപിച്ചു വരികയാണെന്നും വ്യക്തമാക്കി അഫ്രീദിയുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയ അല്‍പംകൂടി വിവേകബുദ്ധി കാണിക്കണമായിരുന്നെന്നാണ് ആരാധകര്‍ രോഷത്തോടെ പറയുന്നത്.

പ്രചരിച്ച ചിത്രങ്ങള്‍ വ്യാജമാണെന്നും അഫ്രീദിയുടെ മകള്‍ ജീവനോടെയുണ്ടെന്നുമുള്ള വിവരം ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും മറ്റും പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ് അഫ്രീദി ഫാന്‍സ് ഇപ്പോള്‍. അതേസമയം ഷാഹിദ് അഫ്രീദിയില്‍നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

മകള്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചു വരികയാണെന്നും പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അഫ്രീദി ട്വീറ്റ് ചെയ്തിരുന്നു. വ്യാജ വാര്‍ത്തയ്ക്ക് ബലം നല്‍കാന്‍ ഇത്തരം ട്വീറ്റുകളും ചിത്രങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Top