‘വെന്റിലേറ്ററില്ല, ആന്റി സ്നേക് വെനം ഇല്ല, അനുമതി പത്രം ഒപ്പിട്ടു വാങ്ങാനുള്ള പേപ്പർ പോലുമില്ല” ഷെഹ്‌ലയെ ചികിത്സിച്ച ഡോ.ജിസ മെറിൻ ജോയി പറയുന്നു.

കണ്ണൂർ :വയനാട് സര്‍വജന സ്‌കൂളില്‍ പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ മരിച്ചത്തിൽ കേരളം ജനത ഇപ്പോഴും വലിയ രോഷത്തിലാണ് .സംഭവത്തിൽ മൂന്ന് അധ്യാപകർക്കും ഡോക്ടർക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു .ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ  ജിസമെറിൻ ജോയി എന്നിവരെയാണ് പോലീസ് പ്രതി ചേർത്തിട്ടുള്ളത്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരുന്നത് .ഡോക്ടർക്ക് എതിരെ അതിശക്തമായ പ്രതിഷേധമാണ് കേരളത്തിൽ ഉയർന്നത് .ഐഡോക്ടർ ആന്റിവെനം കൊടുക്കാൻ തയ്യാറായില്ല എന്ന് ഷാഹ്‌ലയുടെ പിതാവും ആരോപിച്ചിരുന്നു എന്നാൽ ഈ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കയാണ് ഡോക്ടർ ലിസ മെറിൻ ജോയി.

ഈ ആശുപത്രിയിൽ ‘വെന്റിലേറ്ററില്ല, ആന്റി സ്നേക് വെനം ഇല്ല, ആശുപത്രിയിൽ ചികിത്സയ്ക്ക് വേണ്ട അനുമതി പത്രം ഉറ്റവരിൽ നിന്ന് ഒപ്പിട്ടു വാങ്ങാനുള്ള പേപ്പർ പോലുമില്ല. പാമ്പു കടിയേറ്റ കുഞ്ഞുമായി ചികിൽസയ്ക്ക് എത്തുമ്പോൾ ഇൗ ആശുപത്രിയുടെ സ്ഥിതി അതായിരുന്നു എന്നാണ് പാമ്പുകടിയേറ്റ ഷെഹ്‌ല ഷെറിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജിസ മെറിൻ ജോയി പറയുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദൈവം കഴിഞ്ഞാൽ എന്റെ രോഗികളാണ് ലോകത്ത് എനിക്ക് ഏറ്റവും വലുത്. ഏതു സമയത്തും അസമയത്തു പോലും രോഗികൾ വന്നാൽ ഇറങ്ങിച്ചെല്ലാറുണ്ട്. രോഗികളോടല്ലാതെ ആരോടും എനിക്ക് ഒരു കടപ്പാടുമില്ല. – ഡോ. ജിസ പറയുന്നു. ‘നാലുമണി കഴിഞ്ഞപ്പോഴാണ് കുഞ്ഞിനെയുമായി പിതാവ് ആശുപത്രിയിൽ വരുന്നത്. സ്കൂളിൽ നിന്ന് പറ്റിയതാ. ക്ലാസിൽ വച്ച് ഒരു പൊത്തിലേയ്ക്ക് കാലു പോയി. വലിച്ചെടുത്തപ്പോൾ എന്തോ കടിച്ചതു പോലെ തോന്നി എന്നു അദ്ദേഹം പറഞ്ഞു.

കുഞ്ഞിന്റെ പിതാവിനോട് ഒപി ടിക്കറ്റ് എടുത്ത് വരാൻ പറഞ്ഞ ശേഷം കുഞ്ഞിനോട് സംസാരിച്ചു. കാലിൽ പാമ്പു കടിച്ചതാണോ എന്നു ചോദിച്ചപ്പോൾ കുഞ്ഞിനും സംശയമായി. എന്നിരുന്നാലും ‘അൺനോൺ ബൈറ്റ്’ ആയി തന്നെയാണ് രേഖപ്പെടുത്തിയത്. ശ്വാസകോശ പരിശോധനയ്ക്കായി കുഞ്ഞിനോട് 25 വരെ എണ്ണാൻ പറഞ്ഞു. അവൾ 27 വരെ തടസമില്ലാതെ എണ്ണി. മോൾക്ക് പേടിയുണ്ടോ എന്ന് ചോദിച്ചു. കാലിൽ മുറിവിനൊപ്പം ഒരു വര പോലെ കാണാനുണ്ടായിരുന്നു.ക്ലാസ്റൂമിൽ പാമ്പുകടിയേറ്റ് ഷെഹല ഷെറിൻ എന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ സസ്പെൻ‍ഡ് ചെയ്യപ്പെട്ട ഡോ. ജിസ മെറിൻ ജോയി മനോരമ ഓൺലൈനോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത് .

Top