ഷെഹ് ലയുടെ മരണം-മൂന്ന് അധ്യാപകർക്കും ഡോക്ടർക്കുമെതിരെ പോലീസ് കേസെടുത്തു. ഷിജിൽ ഒന്നാം പ്രതി!!

ബത്തേരി : വയനാട് ബത്തേരിയിൽ പെൺകുട്ടി സ്കൂളിൽവച്ചു പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് സ്വമേധയാ കേസെടുത്തിട്ടുള്ളത്. സർവ്വജന സ്കൂളിലെ പ്രധാനാധ്യാപകൻ കെകെ മോഹനൻ, പ്രിൻസിപ്പൽ എകെ കരുണാകരൻ എന്നിവർക്ക് പുറമേ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ലിസ മെറിൻ ജോയി എന്നിവരെയാണ് പോലീസ് പ്രതി ചേർത്തിട്ടുള്ളത്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. അധ്യാപകൻ ഷിജിൽ ഒന്നാം പ്രതിയാണ്.കുട്ടിയുടെ മാതാപിതാക്കൾക്ക് പരാതിയില്ലാത്തതിനാലാണ് കേസെടുക്കാൻ വൈകിയതെന്നാണ് പോലീസ് നേരത്തെ നൽകിയിരുന്ന വിശദീകരണം.

ബുധനാഴ്ച വൈകിട്ട് 3.15നാണു ബത്തേരി സർവജന വിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷെഹ്‍ല ഷെറിന് പാമ്പു കടിയേൽക്കുന്നത്. പാമ്പു കടിച്ചെന്നു പെൺകുട്ടി കരഞ്ഞുപറഞ്ഞിട്ടും സ്കൂൾ അധികൃതർ ആശുപത്രിയില്‍ കൊണ്ടുപോകുന്നതു വൈകിച്ചെന്നു കണ്ടെത്തിയിരുന്നു. തുടർന്നു പെൺകുട്ടിയെ രണ്ടേ മുക്കാൽ മണിക്കൂറിനിടെ വയനാട്ടിലെ നാല് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആവശ്യമായ ചികിത്സ ലഭിച്ചിരുന്നില്ല.സംഭവം വിവാദമായതോടെയാണു പൊലീസ് ഇടപെടൽ. സ്കൂളിലെ ഹെ‍ഡ് മാസ്റ്ററെയും പ്രിൻസിപ്പലിനെയും വെള്ളിയാഴ്ച ജോലിയിൽനിന്നും സസ്പെൻ‍ഡ് ചെയ്തിരുന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ‍ഡയറക്ടറാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്. സ്കൂളിലെ പിടിഎയും പിരിച്ചുവിട്ടു. പൊളിക്കാനിരുന്ന കെട്ടിടത്തിൽനിന്നാണു ഷെഹ്‍ലയ്ക്കു പാമ്പു കടിയേറ്റത്.

ക്ലാസ്മുറിയിൽ വെച്ച് അഞ്ചാം ക്ലാസുകാരിയായ ഷെഹ് ല മരിച്ച സംഭവം വിവാദമായതോടെയാണ് പോലീസ് സംഭവത്തിൽ സ്വമേധയാ കേസെടുക്കുന്നത്. സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് പുറമേ പ്രിൻസിപ്പലിനേയും വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ലിസ മെറിൻ ജോയിയെ സസ്പെൻഡ് ചെയ്യാൻ ആരോഗ്യവകുപ്പ് ഉത്തവിട്ടിരുന്നു. സർവ്വജന സ്കൂളിലെ സ്കൂൾ പിടിഎയും പിരിച്ചുവിട്ടിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു.  പാമ്പുകടിയേറ്റെന്ന് പെൺകുട്ടി സ്കൂൾ അധികൃതരെ ധരിപ്പിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാൻ വൈകിച്ചെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ആറ് മണിയോടെയാണ് പെൺകുട്ടി മരിക്കുന്നത്. ഇതിനിടെ നാലോളം ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയ്ക്ക് ആവശ്യമായ ചികിത്സ ലഭ്യമായിരുന്നില്ല. പൊളിക്കാനിരുന്ന സ്കൂൾ കെട്ടിടത്തിൽ വെച്ചാണ് പെൺകുട്ടിക്ക് പാമ്പുകടിയേറ്റത്. സംഭവത്തിൽ ഡിജിപി, ജില്ലാ കളക്ടർ, വിദ്യാഭ്യാസ ഡയറക്ടർ എന്നിവരോട് ബാലാവകാശ കമ്മീഷൻ നേരത്തെ റിപ്പോർട്ട് തേടിയിരുന്നു.

Top