ഉറച്ച ശബ്ദമായ ധീരതക്ക് ആദരം; നിദ ഫാത്തിമക്ക് യങ് ഇന്ത്യ പുരസ്കാരം.നിദ ഫാത്തിമയുടെ വീട് എം.എസ്.എഫ് ഹരിത നിർമിച്ച് നൽകും

കണ്ണൂർ :സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളിലെ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സഹപാഠിക്കുവേണ്ടി ഉറച്ച ശബ്ദമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന നിദ ഫാത്തിമയുടെ ധീരതയെ കേരളം ജനത ഒന്നാകെ ഏറ്റെടുത്തിരുന്നു . പാമ്പുകടിയേറ്റ് മരിച്ച സഹപാഠിക്കുവേണ്ടി ഉറച്ച ശബ്ദമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന നിദ ഫാത്തിമക്ക് യങ് ഇന്ത്യ പുരസ്കാരം. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് നിദ ഫാത്തിമയെ തേടിയെത്തിയത്. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന പുരസ്കാരം ഡിസംബറില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.

മരണപ്പെട്ട ഷഹല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും അധ്യാപകര്‍ അനാസ്ഥ കാണിച്ചുവെന്നും നിദ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദ ഫാത്തിമയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണ ലഭിച്ച നിദയെ അഭിനന്ദിച്ച് നിരവധി പേരും രംഗത്തുവന്നിരുന്നു. നിദയുടെ ഉറച്ച പ്രതികരണത്തിന് ശേഷം ബത്തേരി സര്‍വ്വജന സ്കൂളില്‍ അറ്റകുറ്റപണികളും ശുചീകരണവും ആരംഭിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം നിദ ഫാത്തിമയുടെ വീട് നിർമ്മാണം എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തു. ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തെസ്നിയാണ് വീട് നിര്‍മ്മാണം ഏറ്റെടുത്ത കാര്യം അറിയിച്ചത്.

ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തെസ്നിയുടെ ഫേസ്ബുക്ക് കുറിപ്പ്

ക്ലാസ് റൂമിൽ പാമ്പ് കടിയേറ്റ് മരിച്ച ശഹലക്ക് നീതി ലഭിക്കാൻ വേണ്ടി പോരാടുന്ന നിദ ഫാത്തിമയുടെ ഒപ്പം എന്നും ഹരിതയുണ്ടാകും. നിദ ഫാത്തിമയുടെ വീട് നിർമ്മാണം ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത വിവരം സന്തോഷപൂർവം അറിയിക്കുന്നു.മരണപ്പെട്ട ഷഹല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും അധ്യാപകര്‍ അനാസ്ഥ കാണിച്ചുവെന്നും നിദ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു.ഇതിന് പിന്നാലെ ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദ ഫാത്തിമയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണ ലഭിച്ച നിദയെ അഭിനന്ദിച്ച് നിരവധി പേരും രംഗത്തുവന്നു. നിദയുടെ ഉറച്ച പ്രതികരണത്തിന് ശേഷം ബത്തേരി സര്‍വ്വജന സ്കൂളില്‍ അറ്റകുറ്റപണികളും ശുചീകരണവും ആരംഭിച്ചിരുന്നു.

Top