ബാഗ്ദാദ്:അരക്ഷിതാവസ്ഥയുടെയും വിരസതയുടെയും 43 വര്‍ഷങ്ങള്‍ക്കു ശേഷം ഇറാഖിനു പ്രതീക്ഷയായി ഉദിച്ചുയര്‍ന്ന സൗന്ദര്യറാണി’യായി ഷൈമ അബ്ദുള്‍ റഹ്മാന്‍.ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ തേര്‍വാഴ്ചയില്‍ ശ്വാസം മുട്ടുന്ന രാജ്യത്ത് പ്രതീക്ഷയുടെ ശുദ്ധവായു തുറക്കുകയായിരുന്നു. മദ്യം വിളമ്പാതെ, സ്വിംസ്യൂട്ടില്‍ മേനിയഴക് പ്രദര്‍ശിപ്പിക്കാതെ ആയിരുന്നു ശനിയാഴ്ച ബാഗ്ദാദ് ഹോട്ടല്‍ ബാള്‍റൂമില്‍ നടന്ന ആ സൗന്ദര്യമത്സരം. രാജ്യത്ത് അവസാനിക്കാതെ തുടരുന്ന ആഭ്യന്തര കലാപങ്ങള്‍ക്കും ഭീകരരുടെ ഭീഷണികള്‍ക്കുമിടയില്‍ കിര്‍കുക്കില്‍ നിന്നുള്ള മരതകക്കണ്ണുകാരി ഷൈമ അബ്ദുള്‍ റഹ്മാന്‍ എന്ന 20കാരി ഇറാഖിലെ സുന്ദരിപ്പട്ടത്തിന് അവകാശിയായി.
”ഇസ്‌ളാമിക് സ്റ്റേറ്റിന്റെയും സംയുക്ത സേനയുടെയും ആക്രമണ ഭീഷണിയില്‍ കലാഷ്‌നിക്കോവ് തോക്കുകളേന്തിയ കാവല്‍ക്കാരുടെ സുരക്ഷയിലായിരുന്നു 40 വര്‍ഷത്തിനുശേഷം ഇറാഖില്‍ സൗന്ദര്യമത്സരം നടന്നത്.”
വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുദ്ധങ്ങള്‍ക്കും ഇപ്പോഴും തുടരുന്ന കലാപങ്ങള്‍ക്കുമിടയിലും ഇറാഖ് പുരോഗമനപരമായി ചിന്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു പട്ടം ചൂടിയ ശേഷം ഷൈമയുടെ ആദ്യ പ്രതികരണം. ഇറാഖികളുടെ മുഖത്ത് ഒരിക്കല്‍കൂടി പുഞ്ചിരി വിടര്‍ന്നെന്നും അവര്‍ അഭിപ്രായപ്പെട്ടു.ഇസ്‌ളാമിക് സ്റ്റേറ്റിന്റെയും സംയുക്ത സേനയുടെയും ആക്രമണ ഭീഷണിയില്‍ കലാഷ്‌നിക്കോവ് തോക്കുകളേന്തിയ കാവല്‍ക്കാരുടെ സുരക്ഷയിലായിരുന്നു 40 വര്‍ഷത്തിനുശേഷം ഇറാഖില്‍ സൗന്ദര്യമത്സരം നടന്നത്. എണ്ണ സമ്പുഷ്ടിയില്‍ രാജ്യം പുരോഗമനപാതയില്‍ മുന്നേറവേ, 1972ലായിരുന്നു ഏറ്റവും ഒടുവില്‍ ഇറാഖില്‍ ഇത്തരമൊരു മത്സരം നടന്നത്. എട്ടുപേരായിരുന്നു ഫൈനല്‍ മത്സരത്തിനെത്തിയത്. അടുത്തവര്‍ഷത്തെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരംകൂടിയാണ് വിജയത്തിലൂടെ ഷൈമ നേടിയെടുത്തത്. തന്റെ പ്രസിദ്ധി വിദ്യാഭ്യാസ പരിപാടികളുടെ പ്രചാരണത്തിനായി ഉപയോഗിക്കുമെന്നും ഷൈമ പറഞ്ഞു.
നീന്തല്‍ വസ്ത്രമണിഞ്ഞുള്ള മല്‍സരയിനം ഒഴിവാക്കിയിരുന്നു. മല്‍സരാര്‍ഥികള്‍ ശിരോവസ്ത്രം ധരിക്കരുതെന്ന നിബന്ധനയുമുണ്ടായിരുന്നു. കിര്‍കുക്ക് സ്വദേശിയായ ഷായ്മയ്ക്ക് ഇരുപതു വയസാണു പ്രായം. ഇറാഖിനാവശ്യമായ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചാണ് അവര്‍ വേദിയില്‍ സംസാരിച്ചതേറെയും. എട്ടു സുന്ദരികളെ തോല്‍പ്പിച്ച് മിസ് ഇറാഖ് പട്ടം സ്വന്തമാക്കിയ ഷായ്മ ഇനി മിസ് യൂണിവേഴ്സ് മല്‍സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കും.
ഇറാഖില്‍ ഏറ്റവും അവസാനം സൗന്ദര്യമല്‍സരം നടന്നത് 1972 ലായിരുന്നു. സദ്ദാം ഹുസൈന്റെ മുന്‍ഗാമിയും ബന്ധുവുമായ അഹമ്മദ് ഹസന്‍ അല്‍ബകറായിരുന്നു അന്നു പ്രസിഡന്റ്. വിജ്ദാന്‍ സുലൈമാന്‍ക് ആയിരുന്നു ആ മല്‍സരത്തില്‍ മിസ് ഇറാഖ് പട്ടം നേടിയത്. ഇന്ന് ഇറാഖിന്റെ പലഭാഗങ്ങളിലും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആധിപത്യമുറപ്പിച്ചിരിക്കുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ അവരുടെ കയ്യിലുമാണ്.