നടനും പ്രൊഡ്യൂസറുമായ മണിയന്‍ പിള്ള രാജുവിനോട് പ്രണയം തോന്നിയിരുന്നുവെന്ന് നടി ഷക്കീല തുറന്ന് പറഞ്ഞിരുന്നു. പ്രണയം തുറന്നുപറഞ്ഞ ഷക്കീലയ്ക്ക് മറുപടിയുമായി മണിയന്‍ പിള്ള രാജുവും രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. ഒരു ടിവി ഷോയ്ക്കിടെ അതിഥിയായി എത്തിയപ്പോഴായിരുന്നു മണിയന്‍ പിള്ള രാജുവിനോട് തോന്നിയ പ്രണയം ഷക്കീല വെളിപ്പെടുത്തിയത്.ഇഷ്ടം തോന്നിയ ഉടനെ ഒരു പ്രണയലേഖനം അദ്ദേഹത്തിന് അയച്ചിരുന്നുവെന്നും ഇതുവരെ അതിന് മറുപടിയൊന്നും ലഭിച്ചില്ലെന്നും ഷക്കീല പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ മണിയന്‍ പിള്ള നിഷേധിച്ചു. അവര്‍ക്ക് തന്നോട് പ്രണയമായിരിക്കില്ലെന്നും ബഹുമാനം ആയിരിക്കുമെന്നുമാണ് രാജുവിന്റെ പ്രതികരണം.വേദിയില്‍ മണിയന്‍ പിള്ള രാജുവിനെ സാക്ഷി നിര്‍ത്തിയായിരുന്നു ഷക്കീലയുടെ വെളിപ്പെടുത്തല്‍.
ജീവിതാനുഭവങ്ങള്‍ വെളിപ്പെടുത്തുന്നതിനിടെ ഛോട്ടാ മുംബൈയുടെ സെറ്റില്‍ പ്രൊഡ്യൂസറുടെ ഭാഗത്തുനിന്നും എന്തെങ്കിലും തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന റിമി ടോമിയുടെ ചോദ്യത്തിനുത്തരമായാണ് താന്‍ മണിയന്‍ പിള്ളയ്ക്ക് ലവ് ലെറ്റര്‍ അയച്ച കാര്യം തുറന്നുപറഞ്ഞത്.തന്റെ റൂമില്‍ വന്ന് തട്ടാത്ത ഏക പ്രൊഡ്യൂസര്‍ മണിയന്‍ പിള്ളയാണെന്ന് ഷക്കീല പറഞ്ഞു. 2007ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈയുടെ സെറ്റില്‍ രണ്ടു ദിവസമാണ് ഷക്കീല ഷൂട്ടിംഗിനുണ്ടായിരുന്നത്. മാന്യമായി പെരുമാറിയിരുന്ന ഷക്കീലയോടു താന്‍ ഒരു ഹായ്ക്ക് അപ്പുറം ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് മണിയന്‍ പിള്ള രാജുവിന്റെ വിശദീകരണം. ഷൂട്ടിങ് കഴിഞ്ഞ് പുറപ്പെടാന്‍ നേരം പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനോടു അവര്‍ പറഞ്ഞത് തന്റെ റൂമില്‍ വന്ന് തട്ടാത്ത ഏക പ്രൊഡ്യൂസര്‍ മണിയന്‍ പിള്ളയാണ് എന്നാണെന്നാണ് ലൊക്കേഷനിലുണ്ടായിരുന്നവരും പറയുന്നത്.
ഇത്തരം കാര്യങ്ങളോട് അവര്‍ക്ക് ബഹുമാനം കൂടിയിരിക്കാമെന്നും അല്ലാതെ പ്രണയമുണ്ടെന്ന് കരുതുന്നില്ലെന്നുമാണ് വെളിപ്പെടുത്തല്‍ സംബന്ധിച്ച് മണിയന്‍ പിള്ള അടുത്ത സുഹൃത്തുകളൊട് പ്രതികരിച്ചതെന്നാണ് സൂചന.ഛോട്ടാ മുംബൈയില്‍ അതിഥി താരമായി ഷക്കീല വേണമായിരുന്നു. അങ്ങനെ അവരെ വിളിച്ചപ്പോള്‍ മുന്‍കൂര്‍ ആയി പ്രതിഫലം തന്നാല്‍ അഭിനയിക്കാമെന്നായിരുന്നു പറഞ്ഞത്. സിനിമയെ സംബന്ധിച്ച് ഷക്കീല അനിവാര്യമായിരുന്നത് കൊണ്ട് തന്നെ പണം നേരത്തെ നല്‍കുകയായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഷക്കീല ഷോയ്ക്കിടെ പറഞ്ഞത് അമ്മയ്ക്ക് അടിയന്ത്രി ശസ്ത്രക്രിയ ആവശ്യമായിരുന്നുവെന്നും അതിനാലാണ് പണം മുന്‍കൂറായി ചോദിച്ചതെന്നും ആയിരുന്നു. ഇക്കാര്യം തനിക്ക് ഇപ്പോഴാണ് മനസിലാകുന്നതെന്നായിരുന്നു മണിയന്‍ പിള്ളയുടെ മറുപടിയായി പറഞ്ഞു.