ഒരു കാലത്ത് മലയാള സിനിമയെ തന്നെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയ നടിയാണ് ഷക്കീല. തന്റെ സിനിമകളിലൂടെ മലയാളിയുടെ സിരകളെ ചൂടുപിടിപ്പിച്ച താരത്തിന്റെ ജീവിതം സിനിമയാക്കുകയാണ് കന്നഡ സംവിധായകന് ഇന്ദ്രജിത് ലങ്കേഷ്. ഷക്കീല എന്ന് തന്നെയാണ് സിനിമയ്ക്ക് പേര് നല്കയിരിക്കുന്നത്.
ഷക്കീലയുടെ ജീവിതം തന്നെ ശരിക്കും അത്ഭുതപ്പെടുത്തി എന്നാണ് ലങ്കേഷ് പറയുന്നത്. ഒരു കാലത്ത് വര്‍ഷം 190 സിനിമകളില്‍ വരെ ഷക്കീല അഭിനയിച്ചിട്ടുണ്ട്. അവരുടെ ചില ചെറിയ ചിത്രങ്ങള്‍ പോലും അഞ്ച് കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്. പോസ്റ്ററില്‍ അവരുടെ മുഖം മാത്രം മതി സിനിമ വിജയം നേടാന്‍ – ഒരു അഭിമുഖത്തില്‍ ലങ്കേഷ് പറഞ്ഞു.
ഷക്കീലയുടെ ബാല്യകാലം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ വ്യക്തിജീവിതത്തില്‍ അവര്‍ നടത്തിയ തിരഞ്ഞെടുപ്പുകള്‍, എങ്ങനെയാണ് സിനിമയിലേക്ക് വന്നത്, ഇപ്പോള്‍ ഉള്ള ഇമേജ് എങ്ങനെ ഉണ്ടായി, ജീവിതത്തില്‍ അവര്‍ അനുഭവിച്ച കഷ്ടതകള്‍ തുടങ്ങി എല്ലാം ഉള്‍പ്പെട്ടതാണ് തന്റെ സിനിമയെന്ന് ലങ്കേഷ് കൂട്ടിച്ചേര്‍ത്തു.
റിച്ച ഛദ്ദയാണ് ഷക്കീലയായി ചിത്രത്തില്‍ എത്തുന്നത്. പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, എസ്തര് നൊറോണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.