ഷാർജ: ഷാർജയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി. ഷാർജ എക്സിക്യൂട്ടിവ് കൗൺസിലിൻറേതാണ് തീരുമാനം. പ്രവൃത്തി സമയം രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെയാക്കി.
ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റം നിലവിൽവരിക. യു.എ.ഇ ജനുവരി ഒന്ന് മുതൽ ആഴ്ചയിലെ പ്രവൃത്തിസമയം നാലരദിവസമായി ചുരുക്കിയപ്പോൾ ഷാർജ വെള്ളിയാഴ്ച കൂടി പൂർണ അവധി നൽകുകയായിരുന്നു. ശനി, ഞായർ ദിവസങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവുമായി യുഎഇ അവധി പുനക്രമീകരിച്ചിരുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: uae