ഷാറൂഖ് ഖാന്റെ ആരാധകന് ചെയ്തത് ഒരല്പം കടന്ന കൈയാണ്. ഷാരൂഖിനെ കാണാന്‍ കഴിയാത്തതില്‍ മനംനൊന്ത ആരാധകന് സ്വയം കഴുത്ത് അറുക്കുകയാണ് ചെയ്തത്. കൊല്‍ക്കത്ത സ്വദേശിയായ സലീം എന്ന 35കാരനാണ് കടുംകൈ ചെയ്തത്. കൊല്‍ക്കത്തയില്‍ നിന്നും മുംബൈയിലെ ഷാരൂഖിന്റെ വീട്ടിന് മുമ്പില്‍ നൂറുകണക്കിന് ആരാധകര്‍ക്കൊപ്പം അദ്ദേഹവും എത്തി. എന്നാല്‍ ഷാരൂഖിനെ കാണാന്‍ കഴിയാതിരുന്ന നിരാശയില്‍ സലീം സ്വയം കഴുത്ത് മുറിക്കുകയായിരുന്നു. ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ബാബാ ആശുപത്രിയിലുളള അദ്ദേഹം സുഖപ്പെട്ട് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Tags: sharukhan