റിക്ഷയോടിച്ച് ഷാരൂഖ് ഖാന്‍; കൂടെ കത്രീനയും അനുഷ്‌കയും

നമ്മുടെ മനസില്‍ ആരാധിക്കുന്ന സൂപ്പര്‍ സ്റ്റാറുകള്‍ നടുറോഡില്‍ വന്നാലോ? നമ്മള്‍ ആരായാലും ഒന്നു ഞെട്ടും. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ സൈക്കിള്‍ റിക്ഷയുമായി നടുറോഡില്‍ എത്തിയിരിക്കുന്നത്. ഷാരൂഖാനോടൊപ്പം ബോളിവുഡ് സുന്ദരിമാരായ കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരും ഉണ്ട്. ഷാരൂഖ് റിക്ഷ ഡ്രൈവറായും സുന്ദരിമാര്‍ യാത്രികരുമായിരിക്കുകയാണ്. ഷാരൂഖ് തന്നെയാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. മികച്ച ഓര്‍മ്മകള്‍ ഭ്രാന്തന്‍ ആശയങ്ങളില്‍ നിന്നാണ് തുടങ്ങുന്നത്. പെണ്‍കുട്ടികള്‍ എന്നെ യാത്രയ്ക്ക് കൊണ്ടു പോകുകയാണെന്ന് താരം കുറിച്ചു. ഇതിനോടകം തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.  ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സീറോ. ചിത്രത്തില്‍ ഷാരൂഖ് കുള്ളനായാണ് പ്രത്യക്ഷപ്പെടുന്നത്. സീറോയുടെ ടീസറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. കൂടാതെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റായിരുന്നു.

Top