ഷാരൂഖിന്‍റെ മകളെ ഇന്ത്യൻ സംസ്കാരം പഠിപ്പിച്ച ട്രോളന്മാർക്ക് സുഹാനയുടെ ആരാധകർ നൽകിയ കിടിലൻ മറുപടി ഇങ്ങനെ

ഷാരൂഖ് ഖാന്‍റെ മകൾ സുഹാന ഖാന്‍റെ ഫാഷൻ ബോളിവുഡിൽ ചർച്ചാ വിഷയമാണ്. 17 വയസ്സാണ് ഉളളതെങ്കിലും സുഹാനയുടെ ഫാഷൻ ബോളിവുഡിലെ പല താരസുന്ദരികളെയും കടത്തിവെട്ടുന്നതാണ്. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ഇനി ഏവരും കാത്തിരിക്കുന്നത്.  സുഹാനയ്ക്ക് ആരാധകരുടെ വലിയൊരു കൂട്ടം തന്നെയുണ്ട്. സോഷ്യൽ മീഡിയയിലും താരമാണ് ഷാരൂഖിന്റെ മകൾ.അടുത്തിടെ സുഹാനയുടെ ഒരു ചിത്രം അമ്മ ഗൗരി ഖാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഗൗരിയുടെ അമ്മ സവിത ചിബ്ബറിനൊപ്പം സുഹാനയും അനന്തരവൾ ആലിയ ചിബ്ബയും നിൽക്കുന്ന ചിത്രമായിരുന്നു ഗൗരി പോസ്റ്റ് ചെയ്തത്. ഇറക്കം കുറഞ്ഞ ഗോൾഡൻ നിറത്തിലുളള വസ്ത്രമാണ് സുഹാന ധരിച്ചിരുന്നത്. ബ്ലാക് നിറത്തിലുളള ഓഫ് ഷോൾഡർ ആയിരുന്നു ആലിയയുടെ വേഷം.സുഹാനയുടെ വസ്ത്രത്തിനുനേരെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴയായിരുന്നു.മുതിർന്നവരുടെ മുന്നിൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുനിൽക്കാൻ നാണമില്ലേയെന്നും ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ല ഇതെന്നുമായിരുന്നു ചിലർ കമന്റ് ചെയ്തത്. ഷാരൂഖ് ഖാനും ഗൗരി ഖാനും മകളുടെ വസ്ത്രധാരണത്തിൽ ശ്രദ്ധ വേണമെന്നായിരുന്നു ചിലരുടെ കമന്റ്. കൊച്ചുമക്കളെക്കാൾ അമ്മൂമ്മയുടെ വസ്ത്രം മാന്യമായതെന്നായിരുന്നു ചില ട്രോളുകൾ. അതേസമയം, സുഹാനയുടെ വസ്ത്രത്തെ വിമർശിച്ചവർക്ക് നമ്മൾ 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നായിരുന്നു ഒരാൾ  നൽകിയ മറുപടി.

1

Top