ഷാരൂഖ് ഖാന്റെ എവര്‍ഗ്രീന്‍ റൊമാന്റിക് ചിത്രം ‘കല് ഹോ നാ ഹോ’ 21 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. നവംബര്‍ 15ന് ചിത്രം റി റിലീസായി തിയറ്ററുകളില്‍ എത്തും. പ്രീതി സിന്റ, സെയ്ഫ് അലി ഖാന് എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തിയ കല് ഹോ നാ ഹോ നവംബര്‍ 15നാണ് റീറിലീസ് ചെയ്യുന്നത്. ധര്‍മ പ്രൊഡക്ഷന്‍സാണ് ഇക്കാര്യം ഷാരൂഖ് ആരാധകരെ അറിയിച്ചത്.
2003ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. പാട്ടുകളും മികച്ച കഥയും താരങ്ങളുടെ മത്സരിച്ചുള്ള അഭിനയം കൊണ്ടും വലിയ വിജയമായ ചിത്രം വീണ്ടുമെത്തുന്നതിന്റെ ആവേശം അറിയിച്ച് നിരവധി കമന്റുകളാണ് ധര്‍മ പ്രൊഡക്ഷന്റെ പോസ്റ്റിന് താഴെ വരുന്നത്.ഇരുപത്തി ഒന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ എവര്‍ഗ്രീന്‍ പ്രണയ ചിത്രം തിയറ്ററില്‍ എത്തുമ്പോള്‍ ഷാരൂഖ് ഖാന് ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.
2003ല്‍ റിലീസ് ചെയ്ത ചിത്രമാണ് കല് ഹോ നാ ഹോ. ‘എ സ്റ്റോറി ഓഫ് എ ലൈഫ് ടൈം.. ഇന്‍ എ ഹാര്‍ട്ട് ബീറ്റ്’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ അദ്വാനിയാണ്. ഷാരൂഖ് ഖാനൊപ്പം പ്രീതി സിന്റയും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സുഷമ സേത്ത്, റീമ ലഗൂ, ലില്ലെറ്റ് ദുബെ, ഡെല്‍നാസ് ഇറാനി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളില്‍ എത്തിയിരുന്നു. 2003ല്‍ ഏറ്റവും കൂടുതല്‍ വാണിജ്യ വിജയം നേടിയ ചിത്രം കൂടിയാണ് ‘കല് ഹോ നാ ഹോ’.കര്ണ് ജോഹര്‍ ആയിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്.
ചിത്രത്തില്‍ സോനു നിഗം ആലപിച്ച ഹര് ഘടി ബദല്‍ രഹീ ഹേ എന്ന ഗാനം ഇന്നും ട്രെന്‍ഡിംഗായി തുടരുന്ന ഒന്നാണ്. ഈ ഗാനത്തിലെ വരികള്‍ കോര്‍ത്ത് ഇണക്കിയുള്ള ഒരു പോസ്റ്ററാണ് ചിത്രത്തിന്റെ റീറിലീസ് അറിയിച്ചുള്ള പോസ്റ്ററിലുള്ളത്.