നേമത്ത് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി!നേമത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി;നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് കെ സി വേണുഗോപാല്‍.

കൊച്ചി: കോൺഗ്രസിൽ തമ്മിലടി തുടരുകയാണ് .നേമത്തെ ചൊല്ലിയുള്ള പി ആർ വർക്ക് നാടകം സജീവമാക്കി നിർത്തുകയാണ് ഇപ്പോഴത്തെ നയം .ബിജെപിക്ക് എതിരെ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന സന്ദേശം കൊടുത്ത് ന്യുനപക്ഷ വോട്ട് നേടുക എന്ന തന്ത്രമാണ് പുറത്തെടുത്തിരിക്കുന്നത് .ലക്‌ഷ്യം മുസ്ലിം വോട്ടുകളാണ് .അതേസമയം നേമത്ത് മത്സരിക്കില്ലയെന്ന ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലത്തിലേക്കില്ല. 11 തവണ അവിടെയാണ് മത്സരിച്ചത്. ഇനി വേറൊരു മണ്ഡലമില്ലെന്നും ഉമ്മന്‍ ചാണ്ടി. ഒരു സ്ഥലത്തേക്കേ മത്സരിച്ചിട്ടുള്ളൂ, ഇനിയും ഒരു സ്ഥലത്തേ മത്സരിക്കുകയുള്ളൂവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നേമം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നേമത്ത് ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തും. ഗൗരവതരമായാണ് നേമത്തെ കാണുന്നത്. സ്ഥാനാര്‍ത്ഥി പട്ടിക ഇന്നോ നാളെയോ പുറത്തിറക്കുമെന്നും മുല്ലപ്പള്ളി.

ഇന്ന് വൈകീട്ട് ആറ് മണിക്ക് കേന്ദ്ര സമിതി യോഗം ചേരും. നേമത്ത് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നു. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരിട്ട് അറിയിച്ചു. ഇരുനേതാക്കളും സന്നദ്ധരല്ലെങ്കില്‍ കെ സി വേണുഗോപാല്‍ ആയിരിക്കും സ്ഥാനാര്‍ത്ഥി. കെ മുരളീധരന്‍, ശശി തരൂര്‍ എന്നിവരെയും പരിഗണിക്കുമെന്ന് ഹൈക്കമാന്‍ഡ് സൂചന നല്‍കി.അതേസമയം നേമത്ത് ശശി തരൂർ മത്സരിക്കുമെന്നും സൂചന .നേമത്ത് മത്സരിക്കുന്ന തരൂർ ആയിരിക്കും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്ഥിയെന്നും കോൺഗ്രസ് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹൈക്കമാന്‍ഡ് നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകാത്ത സാഹചര്യത്തിലാണ് നീക്കം. ഉമ്മന്‍ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ വയ്യെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെ സി വേണുഗോപാല്‍ നാടകീയ പ്രഖ്യാപനം നടത്തി. രണ്ട് മണ്ഡലങ്ങളിലും തനിക്ക് വിജയ സാധ്യതയുണ്ടെന്ന് കെ സി വേണുഗോപാല്‍.

അതേസമയം നേമത്ത് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞു. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരിട്ട് അറിയിച്ചു. ഇരുനേതാക്കളും സന്നദ്ധരല്ലെങ്കില്‍ കെ സി വേണുഗോപാല്‍ ആയിരിക്കും സ്ഥാനാര്‍ത്ഥി. കെ മുരളീധരന്‍, ശശി തരൂര്‍ എന്നിവരെയും പരിഗണിക്കുമെന്ന് ഹൈക്കമാന്‍ഡ് സൂചന നല്‍കി.

നേമത്തും വട്ടിയൂര്‍കാവിലും കോണ്‍ഗ്രസ് വിജയിക്കണം എന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. നേമത്തും, വട്ടിയൂര്‍കാവിലും കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സംസ്ഥാനത്താകെ അനുകൂല അന്തരീക്ഷം മുന്നണിക്ക് ഉണ്ടാക്കും എന്നാണ് ഹൈക്കമാന്‍ഡ് നിഗമനം. നേമത്തും വട്ടിയൂര്‍കാവിലും സ്ഥാനാര്‍ത്ഥികളായാല്‍ മറ്റുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ആയി അത് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. വൈകിട്ട് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അര്‍ധരാത്രിയോടെ സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ച് പ്രഖ്യാപിക്കും.

അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് ആറിന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. കഴിഞ്ഞ അഞ്ചുദിവസമായി ഡല്‍ഹി കേന്ദ്രീകരിച്ചുനടന്ന സ്‌ക്രീനിങ് കമ്മിറ്റിക്കൊടുവിലാണ് സാധ്യതപട്ടിക വിലയിരുത്തി അന്തിമ സ്ഥാനാര്‍ഥി പട്ടികയിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. കെ സി ജോസഫിനും കെ ബാബുവിനും സീറ്റ് ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. ഇതോടെ കെ ബാബുവിന് വേണ്ടി തൃപ്പൂണിത്തുറയിൽ പ്രകടനം നടന്നു. തൃപ്പൂണിത്തുറയിൽ മുൻ കൊച്ചി മേയർ സൗമിനി ജെയിനെ മത്സരിപ്പിക്കാൻ ധാരണയായെന്ന വാർത്തകൾ പുറത്തുവന്നതോടെയാണിത്.

കൊട്ടാരക്കരയില്‍ പി സി വിഷ്ണുനാഥ് മത്സരിക്കും. എം.ലിജു കായംകുളത്തോ അമ്പലപ്പുഴയിലോ മത്സരിക്കും. രണ്ടുതവണ തോറ്റെങ്കിലും യുവപ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ലിജുവിനെ സ്ഥാനാര്‍ഥിയാക്കുന്നത്. ചില മണ്ഡലങ്ങളില്‍ ഒരു പേരുമാത്രമാണ് സാധ്യതാപട്ടികയില്‍ ഉളളത് കണ്ണൂര്‍-സതീശന്‍ പാച്ചേനി, ബാലുശ്ശേരി- ധര്‍മജന്‍ ബോള്‍ഗാട്ടി, തൃശ്ശൂര്‍- പത്മജ വേണുഗോപാല്‍, കോന്നി-റോബിന്‍ പീറ്റര്‍, കഴക്കൂട്ടം-എസ്.എസ്.ലാല്‍, മാനന്തവാടി-പി.കെ.ജയലക്ഷ്മി, വൈക്കം-ഡോ.പി.ആര്‍.സോന തുടങ്ങിയ പേരുകള്‍ അക്കൂട്ടത്തിലുളളതാണ്. നിലവില്‍ കെ.സി.ജോസഫ് മാത്രമാണ് സിറ്റിങ് എംഎല്‍എമാരില്‍ മത്സരിക്കാതിരിക്കുക.

തൃശൂർ ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ തലമുറമാറ്റമുണ്ടാകുമെന്നാണ് സാധ്യതാ പട്ടികയിൽ നിന്ന് വ്യക്തമാകുന്നത്. തൃശ്ശൂരില്‍ പരിഗണിക്കുന്ന പത്മജാ വേണുഗോപാലും വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയും ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. പട്ടികയില്‍ മൂന്ന് വനിതകളുണ്ടാകുമെന്നാണ് വിവരം. കുന്നംകുളം സീറ്റ് സി എം പിയില്‍നിന്ന് ഏറ്റെടുക്കുമെന്നാണ് വിവരം. എന്നാല്‍ കയ്പമംഗലത്തിന്റെ കാര്യത്തില്‍ നിശ്ചയമായിട്ടില്ല. ഈ സീറ്റ് കിട്ടിയാല്‍ ശോഭാ സുബിനെയാണ് പരിഗണിക്കുക.

Top