കിഴക്കന്‍ യുക്രൈയിനില്‍ ഷെല്ലാക്രമണം

സ്റ്റാന്‍സിയ ലുംഗാസ്‌ക: യൂറോപ്പിലെ മുള്‍മുനയില്‍ നിര്‍ത്തി കിഴക്കന്‍ യുക്രൈയിനില്‍ ഷെല്ലിങ്. യുക്രൈന്‍ സേനയും റഷ്യന്‍ അനുകൂല വിമതരും ഷെല്ലിങ്ങിനു പരസ്പരം കുറ്റപ്പെടുത്തി. ലുംഗാസ്‌ക മേഖലയിലുണ്ടായ ഷെല്‍ ആക്രമണത്തില്‍ നിരിവധി വീടുകള്‍ തകര്‍ന്നായി വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

മധ്യ, കിഴക്കന്‍ യൂറോപ്പിലെ നാറ്റോ അംഗരാജ്യങ്ങളില്‍ വിന്യസിച്ച സേനയെ പിന്‍വലിക്കണമെന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിന്‍ യു.എസിനോട് ആവശ്യപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ റഷ്യന്‍ സൈന്യം യുക്രൈയിനില്‍ അതിക്രമിച്ചു കയറുമെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ ഐക്യരാഷ്ട്ര സഭയ്ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്ലിന്‍കന്റെ ആരോപണം റഷ്യ തള്ളി. യുക്രൈയിന്‍ അതിര്‍ത്തിയില്‍ വിന്യസിച്ച 149,000 സൈനികരെ പിന്‍വലിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അവര്‍.

Top