എംബി രാജേഷിനെതിരെ ഷിബു ബേബി ജോണ്‍

മന്ത്രി എം ബി രാജേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്ത്. പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ എം ബി രാജേഷ് നല്‍കിയ മറുപടിയുടെ പശ്ചാത്തലത്തിലാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം. അല്‍പ്പനൊരല്‍പ്പം അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും കുടപിടിയ്ക്കുമെന്ന് കേട്ടിട്ടുണ്ട്.ഈ സര്‍ക്കാരിന്റെ കീഴില്‍ പി.എസ്.സിയേയും ഉദ്യോഗാര്‍ത്ഥികളെയും നോക്കുകുത്തികളാക്കി വ്യാപകമായും അനിയന്ത്രിതമായും നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ മന്ത്രി എം.ബി. രാജേഷ് നല്‍കിയ മറുപടി ഈ ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണെന്ന് ഷിബു ബേബി ജോണ്‍ പരിഹസിച്ചു.

അല്‍പ്പനൊരല്‍പ്പം അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും കുടപിടിയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ കീഴില്‍ പി.എസ്.സിയേയും ഉദ്യോഗാര്‍ത്ഥികളെയും നോക്കുകുത്തികളാക്കി വ്യാപകമായും അനിയന്ത്രിതമായും നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ മന്ത്രി എം.ബി. രാജേഷ് നല്‍കിയ മറുപടി ഈ ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ്. ഞാന്‍ മന്ത്രിയായിരുന്ന കാലത്ത് എന്റെ ഓഫീസില്‍ നിന്ന് ആരോ ഒരു കത്തയച്ചു എന്നാണ് രാജേഷിന്റെ ആരോപണം. ഞാനല്ല കത്തയച്ചതെന്ന് പറയുമ്പോഴും ഞാനാണയച്ചത് എന്ന് തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നു മന്ത്രിയുടെ മറുപടി. ഞാന്‍ മാത്രമല്ല പല ജനപ്രതിനിധികളും കത്തുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top