നീറോ ചക്രവർത്തിയുടെ തുഗ്ലക്ക് അവതാരമായി പിണറായി…!! പരിഹാസ കുറിപ്പുമായി ഷിബു ബേബിജോൺ

ശബരിമല പ്രവേശനത്തിന് സ്റ്റേ ഇല്ലെങ്കിൽ കൂടിയും നിയമപരമായ അവ്യക്തത എന്ന ന്യായം ഉന്നയിച്ച് ശബരിമലയിലെത്തുന്ന യുവതികളെ തിരിച്ചയക്കുകയാണ് പോലീസ് ഇപ്പോൾ ചെയ്യുന്നത്. ഈ പ്രവർത്തി കഴിഞ്ഞ വർഷവും ആകാമായിരുന്നു എന്നാണ് ഇപ്പോൾ പൊതുവേ ഉയരുന്ന അഭിപ്രായം. ഇപ്പോഴത്തെ നിലപാടിനെ കളിയാക്കിക്കൊണ്ട് നിരവധി രാഷ്ട്രീയ നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ ഷിജി ബേബി ജോണും തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പിണറായി വിജയനെ പരിഹസിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈകിവരുന്ന വിവേകമേ നിന്നെ ഞാൻ പിണറായി ഭരണമെന്ന് വിളിക്കട്ടെ?

കഴിഞ്ഞ വർഷം ശബരിമല വിഷയത്തിൽ ഭരണാധികാരി എന്ന നിലയിൽ വിവേകം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചപ്പോൾ ദുർവാശിയുമായി മുന്നോട്ട്പോയ പിണറായി, അന്ന് നവോത്ഥാനത്തിന്റെ ഇല്ലാകഥകളുമായി സമാധാന അന്തരീക്ഷം തകർത്ത പിണറായി സർക്കാർ.!

ഈ വർഷം കോടതി വിധിവന്നപ്പോൾ വനിതാ പ്രവേശനത്തിന് സ്റ്റേയില്ല, അത് നിലപാടിനുള്ള അംഗീകാരമെന്ന ന്യായീകരണങ്ങളുമായി കൊട്ടിഘോഷിച്ച പിണറായി ന്യായീകരണ സംഘങ്ങൾ.!

ഇപ്പോൾ ദിവസങ്ങൾക്ക് ഉള്ളിൽ സ്ത്രീ പ്രവേശനത്തെ തടയാൻവേണ്ട നടപടികളുമായി മുന്നോട്ട് പോകുന്ന പിണറായി സർക്കാർ.!

കഴിഞ്ഞ വർഷം ദുർവാശി വെടിഞ് യുഡിഎഫും പൊതുസമൂഹവും മുന്നോട്ടുവച്ച വിവേകം ഉൾക്കൊള്ളാൻ പിണറായി തയ്യാറായിരുന്നെങ്കിൽ, നാട്ടിൽ സമാധാന അന്തരീക്ഷവും നിലനിന്നേനെ, മതിലുകെട്ടിയ 50 കോടി രൂപ ഖജനാവിലും ഉണ്ടായേനെ, കേരളത്തിൽ ബിജെപിയെന്ന ശല്യം അന്നേ തീർന്നും കിട്ടിയേനെ.!

ഇംഗ്ളീഷുകാരന്റെ ഭാഷയിൽ യു ടേൺ, മലയാളത്തിൽ മലക്കംമറിച്ചിൽ, ചുരുക്കിപ്പറഞ്ഞാൽ മലയാളി സമൂഹത്തിന്റെ മുന്നിൽ നീറോ ചക്രവർത്തിയുടെ തുഗ്ലക്ക് അവതാരമായി പിണറായി സർക്കാർ.!

വൈരുദ്ധ്യങ്ങളുടെ വിളനിലവും വിഡ്‌ഢിത്തരങ്ങളുടെ കൂമ്പാരവുമായി നിൽക്കുന്ന പിണറായി സർക്കാർ കാരണം ഓടി ഒളിക്കേണ്ട ഗതികേടിലാണ് ന്യായീകരണ തൊഴിലാളികൾ. എന്തായാലും ഒന്ന് പറയാതെ വയ്യ, ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം.!

Top