ചെയ്തതൊക്കെ പാഴ് വേല, സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ കര്‍മ്മസമിതി വീണു; സ്വയം വിമര്‍ശനവുമായി ശബരിമല കര്‍മ്മസമിതി

ശബരിമല വിഷയത്തില്‍ സ്വയം വിമര്‍ശനവുമായി ശബരിമല കര്‍മ്മസമിതി. സ്ത്രീ പ്രവേശന വിഷയത്തില്‍ നിയമ നിര്‍മ്മാണം നടന്നില്ലെങ്കില്‍ ഇതുവരെ ചെയ്തതൊക്കെ പാഴ് വേലയാകുമെന്ന് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍. എന്നാല്‍ സ്ത്രീ പ്രവേശന നിലപാടില്‍ മാറ്റമില്ലെന്നും സമിതി.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ സ്വകാര്യബില്ലുകൊണ്ട് പ്രയോജനമില്ലെന്നും വിലയിരുത്തുന്നു. ഇവര്‍ കഴിഞ്ഞതവണയും എം.പിമാരായിരുന്നുവെന്നും അതിനാല്‍ നിലവിലെ അവരുടെ നടപടികളിലൂടെ അയ്യപ്പഭക്തരെ വഞ്ചിക്കാനാവില്ലെന്നും കര്‍മസമിതി നേതാവ് കെ.പി. ശശികല പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സംസ്ഥാന സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ വീണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായി. കര്‍മ്മസമിതിക്ക് എതിരെയുണ്ടായ കേസുകളും പ്രവര്‍ത്തനത്തിനെ തളര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ നിയമനിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇക്കാര്യത്തില്‍ പ്രമുഖ അഭിഭാഷകരുമായും ഹൈന്ദവ ആചാര്യന്മാരുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും കെ.പി.ശശികല വ്യക്തമാക്കി. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ശബരിമല വിഷയമാണെന്ന് അവര്‍ തന്നെ കണ്ടെത്തിയതായും കര്‍മസമിതിയോഗം വിലയിരുത്തി.

യുവതി പ്രവേശനത്തിനെതിരെയുള്ള സമരങ്ങള്‍ മൂന്ന് മാസമായി നിലച്ചു. സമരപരിപാടികള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും പന്തളത്ത് നടക്കുന്ന ശബരിമല കര്‍മ സമിതി യോഗത്തില്‍ തീരുമാനമെടുത്തു. തെരഞ്ഞെടുപ്പിനു ശേഷവും സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റാത്ത സാഹചര്യത്തില്‍ ശക്തമായ തുടര്‍സമരം നടത്താനാണ് കര്‍മ്മസമിതിയുടെ തീരുമാനം. നിയമനിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ശബരിമല കര്‍മ്മസമിതി തീരുമാനമെടുത്തു.

Top