
കേന്ദ്രസർക്കാരിൻ്റെ ഏറ്റവും വലിയ വിമർശകരായി മാറിയിരിക്കുന്നത് മുൻ സഖ്യകക്ഷിയായ ശിവസേനയാണ്. ബിജെപി സർക്കാർ താലിബാൻ മോഡലിലാണ് ഭരണം നടത്തുന്നതെന്നാണ് ശിവസേന ഇപ്പോൾ ആരോപിക്കുന്നത്. ദീപിക പദുക്കോണിനെ ബഹിഷ്ക്കരിക്കാനുള്ള ബിജെപി ആഹ്വാനത്തിനെതിരായാണ് ശിവസേന മുഖപത്രമായ സാമ്നയിൽ രൂക്ഷമായ വിമർശനം ഉയർത്തിയിരിക്കുന്നത്.