രാജ്യത്ത് വികസനത്തിന്റെ ഏറ്റവും വലിയ വക്താവ് മോദിയാണ് :ശിവസേന

മുംബൈ : മോദിയാണ് ഇന്ത്യയുടെ വികസനത്തിന്റെ ഏറ്റവും വലിയ പ്രമാണികനെന്നും, അദ്ദേഹത്തിന് മുൻപ് രാജ്യത്ത് അത്തരത്തിൽ ആരും ഉണ്ടായിരുന്നില്ലെന്നും  ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന.മതിലുകൾ നിർമിച്ച് ദാരിദ്ര്യത്തെ മറയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന പരാമർശവുമായി ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന മുഖപ്രസംഗത്തിൽ കണക്കിന് പരിഹസിക്കുന്നു. അദ്ദേഹത്തിന് മുൻപ് രാജ്യത്ത് ആരും വികസനം കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹത്തിന് ശേഷം ആരും അത് കൊണ്ടുവരാൻ പോകുന്നില്ലെന്നും മുഖപ്രസംഗത്തിൽ പരാമർശമുണ്ട്.അങ്ങനെയുള്ള ഒരാൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുമ്പോൾ എന്തിനാണ് രാജ്യത്തെ ദാരിദ്ര്യത്തെ മതിൽ കെട്ടി മറയ്‌ക്കേണ്ടതെന്നും ശിവസേന ചോദിക്കുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ അഹമ്മദാബാദ് സന്ദർശനം മോദിയും ട്രംപും തമ്മിലുള്ള ഒത്തുതീർപ്പാണെന്നും അമേരിക്കയുടെ ജനസംഖ്യയിൽ വൻപിച്ച ഗുജറാത്തി പ്രാതിനിധ്യം ഉള്ളതുകൊണ്ടാണ് ഇതെന്നും ശിവസേന കുറ്റപ്പെടുത്തി.

അടുത്ത ആഴ്ച അഹമ്മദാബാദിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്ര ചെയ്യുന്ന പാതയിലെ ചേരികൾ മതിലുകൾ കെട്ടി മറയ്ക്കാനുള്ള തീരുമാനത്തെയാണ് ശിവസേന പരിഹസിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുൻപ് ‘ദാരിദ്ര്യത്തെ അകറ്റൂ'(ഗരീബി ഹഠാവോ) എന്ന മുദ്രാവാക്യമാണ് രാജ്യത്ത്നിലനിന്നിരുന്നതെങ്കിൽ ഇന്നത് ‘ദാരിദ്ര്യത്തെ മറയ്ക്കൂ'(ഗരീബി ചുപ്പാവോ) എന്നതായി മാറിക്കഴിഞ്ഞുവെന്നും ‘സാമ്‌ന’ പറയുന്നു. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തുണ്ടായിരുന്ന അതിപ്രശസ്തമായ വാചകമാണ് ‘ഗരീബി ഹഠാവോ’.ട്രംപിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് ഗുജറാത്തിൽ നടക്കുന്ന ഒരുക്കങ്ങൾ വിരൽ ചൂണ്ടുന്നത് രാജ്യത്ത് ഇപ്പോഴും ബാക്കി നിൽക്കുന്ന ബ്രിട്ടീഷ് ഭരണത്തിന്റെ കാലത്തുണ്ടായിരുന്ന അടിയാള മനോഭാവത്തെയാണെന്നും ശിവസേനാ മുഖപത്രം വിമർശിക്കുന്നു.

ഏതെങ്കിലും ബ്രിട്ടീഷ് റാണിയോ രാജാവോ വരുമ്പോൾ അന്ന് രാജ്യം പെരുമാറിയിരുന്നതിനോട് സമാനമാണ് ഇതെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.ഏകദേശം മൂന്ന് മണിക്കൂർ മാത്രമാണ് ട്രംപിന്റെ സന്ദർശനം നീണ്ടുനിൽക്കുക എന്നും എന്നാൽ അതിനായി രാജ്യത്തിന്റെ 100 കോടിയോളം രൂപ കേന്ദ്രം ചിലവഴിക്കുകയെന്നും ‘സാമ്ന’യുടെ മുഖപ്രസംഗത്തിൽ ശിവസേന അഭിപ്രായപ്പെടുന്നു.

Top