മഹാസഖ്യത്തില്‍ വീണ്ടും വിള്ളൽ !! എന്‍സിപി ആധിപത്യത്തില്‍ കോണ്‍ഗ്രസിന് അതൃപ്തി.

മുംബൈ: മഹാരാഷ്ട്രയില്‍ മഹാസഖ്യത്തിൽ വീണ്ടും വിള്ളൽ -ഉദ്ധവ് താക്കറെയുടെ ഭരണം അധികനാൾ നീളില്ല എന്ന സൂചനകളാണിപ്പോൾ പുറത്ത് വരുന്നത് . നിത്യ സുഹൃത്തുക്കളായിരുന്ന എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. കൂടുതല്‍ മന്ത്രിസ്ഥാനം അടക്കം ലഭിച്ചത് എന്‍സിപിക്ക് ലഭിച്ചത് കോണ്‍ഗ്രസ് വലിയ പ്രശ്‌നമാക്കി മാറ്റിയിരിക്കുകയാണ്. സഖ്യത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നുവെന്ന ധാരണയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. എല്ലാ എംഎല്‍എമാരെയും മന്ത്രിമാരാക്കാന്‍ സാധിക്കില്ലെന്ന് നേരത്തെ ഉദ്ധവ് താക്കറെ പറഞ്ഞതും കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണ്. കോണ്‍ഗ്രസില്‍ അഴിമതിക്കറ പുരണ്ട പല നേതാക്കളെയും മന്ത്രിസഭയില്‍ എടുക്കാന്‍ ഉദ്ധവിന് താല്‍പര്യമില്ല. അശോക് ചവാന്‍ റവന്യൂ വകുപ്പ് നല്‍കാതിരുന്നതും ഈ ഉദ്ദേശത്തിലാണ്. കോണ്‍ഗ്രസിനെ സഖ്യത്തില്‍ ജൂനിയര്‍ പാര്‍ട്ണറായിട്ട് മാത്രമാണ് ശിവസേന കാണുന്നത്.

കോണ്‍ഗ്രസില്‍ മന്ത്രിസഭാ രൂപീകരണ സമയത്ത് അവഗണിക്കപ്പെട്ടെന്ന തോന്നല്‍ ശക്തമാണ്. പ്രതീക്ഷിച്ച വകുപ്പുകളില്‍ റവന്യൂ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ അത് ലഭിച്ചത് ബാലാസാഹേബ് തോററ്റിനാണ്. അശോക് ചവാനടക്കമുള്ളവര്‍ ഇതില്‍ പ്രതിഷേധത്തിലാണ്. എന്‍സിപിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കിയെന്നാണ് ആരോപണം. കോണ്‍ഗ്രസ് വകുപ്പ് വിഭജനത്തില്‍ കണ്ണുവെച്ചിരുന്നത് പല ലക്ഷ്യങ്ങളോടെയാണ്. അതെല്ലാം തകര്‍ന്നെന്നാണ് നേതാക്കള്‍ ഉന്നയിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിനും കൊള്ളാത്തവരാണെന്ന് പ്രവര്‍ത്തകര്‍ നേരത്തെ ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു. നിര്‍ണായക വകുപ്പുകള്‍ വിലപേശി എടുക്കുന്നതില്‍ നേതാക്കള്‍ വന്‍ പരാജയമാണെന്നും ഇവര്‍ സോണിയാ ഗാന്ധിക്കയച്ച കത്തില്‍ പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന തന്ത്രമാണ് പാളിയിരിക്കുന്നത്. സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ മികച്ച വകുപ്പുകളും അത്യാവശ്യമാണ്.

Top