ഉദ്ദവ് താക്കറെ നവംബർ 28ന് സത്യപ്രതിജ്ഞ ചെയ്യും!..ആറുമാസം തികക്കില്ലാന്ന് രാഷ്ട്രീയ നിരീക്ഷകർ

മുംബൈ:മഹാരാഷ്ട്രയിൽ നവംബർ 28ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 5.30നാണ് സത്യപ്രതിജ്ഞ. ശിവസേന, എൻ.സി.പി, കോൺഗ്രസ് കക്ഷികളുടെ സംയുക്ത യോഗത്തില്‍‍ ഉദ്ധവിനെ നേതാവായി തിരഞ്ഞെടുത്തു. ശിവസേന, എൻ.സി.പി, കോൺഗ്രസ് കക്ഷികളുടെ സംയുക്ത യോഗത്തില്‍‍ ഉദ്ധവിനെ നേതാവായി തിരഞ്ഞെടുത്തു. നേരത്തെ ഡിസംബർ ഒന്നിനാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് മാത്രമാണ് ഇപ്പോൾ ധാരണയിലെത്തിയിട്ടുള്ളത് ബാക്കിയുള്ള പദവികൾ പിന്നീട് തീരുമാനിക്കുമെന്നുമാണ് കോൺഗ്രസ് അറിയിച്ചത്. നവംബർ 27ന് മഹാരാഷ്ട്രയിലെ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിയും അജിത് പവാറും രാജിവച്ചതിനു പിന്നാലെയാണ് ശിവസേന–എൻസിപി–കോൺഗ്രസ് ‘മഹാപുരോഗമന’ സഖ്യത്തിന്റെ യോഗം ചേർന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് അജിത് പവാറിന്റെയും ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും രാജി.

വ്യത്യസ്ത രാഷ്ട്രീയ കാഴ്ച്ചപ്പാടിൽ മുന്നോട്ടു പോകുന്ന കൂട്ടുകക്ഷി മന്ത്രിസഭാ ആറുമാസം തികയ്ക്കാൻ സാധ്യതയില്ല .ശിവസേനയുമായി ഭരണം പങ്കിടുന്നതിൽ കോൺഗ്രസിലെ പ്രമുഖർ കടുത്ത നീരസം പ്രകടിപ്പിക്കുന്നുണ്ട് .കടുത്ത ഹിന്ദുത്വ വാദികളായ ശിവസേനയുടെ ‘മതേതരമുഖമുള്ള കോൺഗ്രസിന് ഒരിക്കലും ഒന്നിച്ച് പോകാൻ ആവില്ല എന്ന് മതേതര കാഴ്ച്ചപ്പാടുള്ള നേതാക്കൾ പറയുന്നു .എന്നാൽ സോണിയ ഗാന്ധിയുടെ പിടിവാശിയിലാണ് ശിവസേനയ്ക്ക് പിന്തുണ കൊടുക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത് .കുറച്ചുകഴിയുമ്പോൾ അഭിപ്രായവ്യത്യാസം കൂട്ടുകയും കോൺഗ്രസ് പിന്തുണ പിൻവലിക്കാനും സാധ്യതയുണ്ട് .

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ ഉൾപ്പെട്ട പ്രതിനിധി സംഘം ഗവർണറെ കണ്ടിരുന്നു. ശിവസേന, എൻസിപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ നിയമസഭാ കക്ഷി നേതാക്കൾക്കൊപ്പമാണ് ഗവർണറെ കണ്ടതെന്ന് ശിവസേനാ നേതാക്കൾ അറിയിച്ചു. സർക്കാർ രൂപീകരിക്കുന്നതിനായി ഗവർണർക്ക് മുന്നിൽ സംയുക്ത പ്രസ്താവന സമർപ്പിക്കുന്നു. സ്ഥിരം നടപടികളുടെ ഭാഗമായി എംഎൽഎമാരുടെ പിന്തുണ തെളിയിക്കുമെന്നും ശിവസേന നേതാവ് വ്യക്തമാക്കി. വികാസ് അഘാഡിയുടെ നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായി താക്കറെയെ നിർദേശിച്ചതിന് പിന്നാലെയാണ് പ്രതിനിധി സംഘം ഗവർണറെ കണ്ടത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ശിവസേന-എൻസിപി- കോൺഗ്രസ് എന്നീ പാർട്ടികളുൾപ്പെട്ട സഖ്യമാണ് വികാസ് അഘാഡിയുടെ നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായി താക്കറെയെ നിർദേശിച്ചത്. ഇത് സംബന്ധിച്ചുള്ള പ്രമേയവും മൂന്ന് കക്ഷികളും ചേർന്ന് പാസാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിക്കാൻ ശിവസേന- കോൺഗ്രസ്- എൻസിപി പ്രതിനിധി സംഘം രാജ്ഭവനിലെത്തുന്നതിന് തൊട്ടുമുമ്പായാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. എൻസിപി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീൽ ഉദ്ധവ് താക്കറെയെ നാമനിർദേശം ചെയ്തതോടെ കോൺഗ്രസിന്റെ ബാലാസാഹേബ് തോരട്ട് പിന്തുണച്ചു. തുടർന്നാണ് മഹാവികാസ് അഘാഡിയുടെ മൂന്ന് പ്രതിനിധികൾ ഗവർണറെ കാണുന്നത്. ഡിസംബർ ഒന്നിന് വൈകിട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാറാണ് അറിയിച്ചത്.

ഒരിക്കലും മുഖ്യമന്ത്രിയാവുമെന്ന് കരുതിയില്ല. സംസ്ഥാനത്തെ നയിക്കാനാവുമെന്ന് ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല. എനിക്ക് നന്ദി പറയാനുള്ളത് സോണിയാ ഗാന്ധിയോടും മറ്റുള്ളവരോടുമാണ്. അവർ പുലർത്തിയ പരസ്പര വിശ്വാസം കൊണ്ട് രാജ്യത്തിന് പുതിയ ദിശ നൽകാൻ കഴിഞ്ഞെന്നാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം. താക്കറെയെ ഏകകണ്ഠേന മഹാ വികാസ് അഘാഡിയുടെ നേതാവായി മൂന്നു പാർട്ടികളും ചേർന്ന് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ നിയമസഭാംഗമല്ലാത്ത ഉദ്ധവ് താക്കറെയ്ക്ക് ആറ് മാസത്തിനുള്ളിൽ മത്സരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിവരും. നവംബർ 28ന് വൈകിട്ട് അഞ്ച് മണിക്കാണ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. ശിവജി പാർക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.

ഇതിനിടെ അജിത് പവാർ ശരദ് പവാറിന്റെ വസതിയായ സിൽവർ ഓക്കിലെത്തി പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശരദ് പവാറിന്റെ മകൾ സുപ്രിയ സൂളെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ്. എന്നാൽ നാല് ദിവസത്തിന് ശേഷം ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അജിത് പവാർ വീണ്ടും എൻസിപിക്കൊപ്പം തിരിച്ചെത്തുകയായിരുന്നു.

അതേ സമയം നവംബർ 28ന് നടക്കുന്ന ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുകയാണെങ്കിൽ അമിത് ഷാ ഉൾപ്പെടെ എല്ലാവരെയും ക്ഷണിക്കണമെന്നാണ് സഞ്ജയ് റാവത്ത് അറിയിച്ചത്. ആദ്യ മന്ത്രി സഭാ യോഗത്തിൽ തന്നെ കാർഷിക വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് ഉണ്ടാകുകയെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്. ഇതിനാണ് ശിവസേന മുഖ്യപരിഗണന നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Top