ഭോപ്പാല്‍ :കോൺഗ്രസിലെ ജനകീയ നേതാക്കളെ തഴയുന്ന സോണിയ ഗാന്ധിയുടെ പിടിപ്പുകെട്ട രാഷ്ട്രീയത്തിന് കനത്ത പ്രഹരമാണ് മധ്യപ്രദേശില്‍ കോൺഗ്രസിന് അധികാരം നഷ്ടമായത് . കമൽനാഥ് രാജിവെച്ചതിനാൽ മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തി . മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍ സത്യപ്രതിജ്ഞചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി എന്ന നിലയില്‍ മധ്യപ്രദേശിന്റെ വികസനത്തിനായി സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് ചൗഹാന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ കൊറോണ വൈറസ് വ്യാപനത്തെ തടയുക എന്നതാണ് തന്റെ ലക്ഷ്യം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷിക്കരുതെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരും അവരവരുടെ വീട്ടില്‍ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.ഇത് നാലാം തവണയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചൗഹാന്‍ അധികാരത്തിലേറുന്നത്. 2003 മുതല്‍ 2018 വരെ ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു.