മലയാളികള്‍ ഏറെ നാള്‍ കാത്തിരുന്നാണ് ശോഭന എന്ന എവഗ്രീന്‍ നായിക വീണ്ടും എത്തിയത്. ആ സന്തോഷം ആരാധകര്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ശോഭനയെകൊണ്ട് യെസ് മൂളിക്കാന്‍ സംവിധായകന്‍ കുറേ നടന്ന് കാലുവേദനിച്ച കഥയൊക്കെ കേട്ടു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം ശോഭന മാഗസീനിന്റെ കവര്‍ ഗേളായി എത്തി. വനിതാ ദിനത്തിന്റെ പ്രത്യേക പതിപ്പിലാണ് എവഗ്രീന്‍ നായിക ശോഭന എത്തിയത്. വനിതാ ദിനത്തില്‍ മാഗസീനിന്റെ കവര്‍ ഗേളാകാന്‍ ഒരു ശക്തയായ താരം തന്നെ വേണം. അതില്‍ നമ്പര്‍ വണ്‍ നമ്മുടെ ശോഭന തന്നെ.
വരനെ ആവശ്യമുണ്ട് എന്ന ചിത്രം സിനിമാ ലോകത്ത് നിറഞ്ഞുനില്‍ക്കുമ്പോള്‍ ശോഭന തന്നെയാണ് താരം. സാരിയുടുത്ത് മുടി അഴിച്ചിട്ട് വിടര്‍ന്ന കണ്ണുകളുമായി ശോഭന ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തു. എത്രയെത്ര കഥാപാത്രങ്ങള്‍.. എല്ലാം ഒന്നിനൊന്ന് മികച്ചത്. ക്യാമറാമാന്റെ കണ്ണുകളിലൂടെ മിന്നിമാഞ്ഞതും ഒരുപിടി കഥാപാത്രങ്ങള്‍ തന്നെ.
പ്രൊവോക് മാഗസീനിനു വേണ്ടിയാണ് ശോഭനയുടെ ഫോട്ടോഷൂട്ട്. എന്തുകൊണ്ടാണ് സ്ത്രീകള്‍ ഒരു ദിവസം മാത്രമെന്ന് കുസൃതി നിറഞ്ഞ ചിരിയോടെ ശോഭന കുറിച്ചു. ഫോട്ടോ കാണാം.