
ചെന്നൈയിൽ 64 ദിവസം രോഗഭീതിയിൽ ലോക്ഡൗണായി കിടന്നപ്പോൾ അനുഭവിച്ചതിനെക്കാൾ ഭീകരമായ അനുഭവമാണ് വെറും ഒന്നര മിനിറ്റു കൊണ്ട് കൊച്ചി വൈറ്റില ഹബ്ബിൽ തനിക്ക് അനുഭവിക്കേണ്ടി വന്നതെന്ന് സിനിമറ്റൊഗ്രഫർ ഉത്പൽ വി. നായനാർ.ജന്മം കൊണ്ട് മലയാളിയെങ്കിലും കർമ്മം കൊണ്ട് തമിഴിൽ പെരുമ നേടിയ ഛായഗ്രാഹകൻ ആണ് ഉത്പൽ വി.നായനാർ.സിനിമയിൽ ഹരിശ്രീ കുറിച്ചത് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ഛായഗ്രാഹകൻമാരിലൊരാളായ കെ ബി ദയാളന്റെ കീഴിൽ ആയിരുന്നു. ഛായാഗ്രഹണത്തിൽ പരീക്ഷിച്ച പുതുമ ആദ്യചിത്രത്തിൽ തന്നെ തമിഴ് സിനിമാ ലോകത്ത് നൽകിയ താരപരിവേഷം ഉള്ളയാൾ.ഒട്ടനവധി ആരാധകവൃന്ദങ്ങൾ ഉള്ള അനുഗ്രഹീത കലാകാരൻ.
40 വർഷം നീണ്ട സിനിമാ ജീവിതത്തിനിടെ ആദ്യമായുണ്ടായ ഭീകര അനുഭവം വേദനയോടെ പങ്കുവയ്ക്കുകയാണ് അദ്ദേഹം.കണ്ണ് നിറഞ്ഞുപോകും അതു പറയുമ്പോൾ എനിക്ക് മക്കളുണ്ട്, ഭാര്യയുണ്ട്,എന്റെ കണ്ണു നിറയുന്നു. അവിടെ ക്വാറന്റീൻ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞട്ടും അവർ വിട്ടില്ല എന്ന് ഉത്പൽ വി. നായനാർ. ഹെറാൾഡ് ന്യുസ് ടിവിയോട് പറഞ്ഞു. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് വൈറ്റില ഹബ്ബിന്റെ വടക്കേ അറ്റത്തു വന്ന് ഇറങ്ങുന്നത്. നല്ല മഴയായതുകൊണ്ട് ഹബ്ബിന്റെ അകത്തുകൂടി നടന്നാണ് ഇങ്ങേ അറ്റത്തേയ്ക്ക് നടന്നത്. ഒന്നരക്കിലൊമീറ്റർ മാത്രം അകലെ ഏരൂരാണ് വീട്. ഓട്ടോറിക്ഷയിൽ കയറിയാൽ ഏതെങ്കിലും കാരണവശാൽ അദ്ദേഹം കൂടി ക്വാറന്റീനിൽ പോകേണ്ടി വന്നെങ്കിലൊ എന്നു കരുതി മകനോട് ബൈക്കുമായി വരാൻ പറയുകയായിരുന്നു…..രാവിലെ മുതൽ ഫോൺ വിളിച്ചാലും പത്രം വായിച്ചാലും എല്ലാം രോഗികളല്ല, രോഗമാണ് ശത്രു. രോഗികൾക്ക് കരുതൽ നൽകണം എന്നെല്ലാം പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചിട്ടും മലയാളി എത്തി നിൽക്കുന്നത് ഇവിടെയാണ്.