ഇന്ത്യയിൽ ഒറ്റദിവസത്തിനിടെ 311 മരണങ്ങൾ. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 9,195 ആയി. 24 മണിക്കൂറിനിടെ 11929 രോഗബാധിതർ; ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു.

ന്യൂഡൽഹി: ഭയാനകമായ രീതിയിൽ ഇന്ത്യയിൽ കോവിഡ് രോഗികൾ കുതിച്ചുയരുകയാണ് .മരണങ്ങളും കൂടുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 11929 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഒറ്റദിവസം രേഖപ്പെടുത്തുന്ന റെക്കോർഡ് കണക്കാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിനംതോറം പതിനായിരത്തോളം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നിട്ടുണ്ട്. 3,20,922 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഒറ്റദിവസത്തിനിടെ 311 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ. ഇതോടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 9,195 ആയി ഉയർന്നു. കോവിഡ് സ്ഥിരീകരിച്ചവരിൽ 162378 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 149348 പേരാണ് ചികിത്സയിൽ തുടരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്ന് മഹാരാഷ്ട്രയാണ്. 104568 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 3830 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് മരണസംഖ്യയിൽ മഹാരാഷ്ട്രയ്ക്ക് തൊട്ടടുത്ത് നിൽക്കുന്നത് രാജ്യതലസ്ഥാനമായ ന്യൂഡൽഹിയാണ്. 1271 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യതലസ്ഥാനത്തെ സ്ഥിതി സങ്കീർണ്ണമാകുന്ന സാഹചര്യത്തിൽ ഇന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി ലഫ്റ്റനന്‍റ് ഗവര്‍ണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വര്‍ധൻ എന്നിവരുൾപ്പടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Top