മട്ടന്നൂർ: എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ പിതാവ് സി.പി.മുഹമ്മദിനെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6.15ഓടെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫോണിലേക്ക് വിളിച്ചാണ് രാഹുല്‍ ഷുഹൈബിന്റെ പിതാവിനോട് സംസാരിച്ചത്. എന്ത് ആവശ്യത്തിനും തന്റെ ഓഫീസുമായി ബന്ധപ്പെടാമെന്നും ഏതു കാര്യത്തിനും കോൺഗ്രസ് പ്രസ്ഥാനം കൂടെയുണ്ടാകുമെന്നും ധീരനായ ഷുഹൈബിന്റെ ഓർമകൾ പുതിയ തലമുറയ്ക്ക് ആവേശമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഷുഹൈബിന്റെ വിയോഗം ഒരു നാടിന്റെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയതെന്നും ഷുഹൈബിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ താനും കോൺഗ്രസ് പ്രസ്ഥാനവും പങ്കുചേരുന്നതായും രാഹുൽ ഗാന്ധി ഷുഹൈബിന്റെ പിതാവിനോട് പറഞ്ഞു.
Tags: shuhaib murder