ഷുഹൈബിനെ വധിച്ചത് കിര്‍മാണി മനോജ്: കെ സുധാകരന്‍; ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശൈലിയിലുള്ളതാണ് കൊലപാതകമെന്നും സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ഷുഹൈബിനെ കൊലപ്പെടുത്തിയത് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആരോപിച്ചു. ജയിലില്‍ തടവില്‍ കഴിയുന്ന കിര്‍മാണി മനോജ് പരോളിലിറങ്ങിയിരുന്നു. കൊലപാതകത്തിന്റെ രീതി കിര്‍മാണി മനോജാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയം ഉളവാക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

പരോളിലിറങ്ങി കിര്‍മാണി മനോജ് കൊലപാതകം നടത്തിയ ശേഷം പകരം പ്രതികളെ നല്‍കിയിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരും ഡമ്മി പ്രതികളാണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. പി.ജയരാജന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷുഹൈബിന്റെ വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സുധാകരന്‍ ആരംഭിച്ച 48 മണിക്കൂര്‍ നിരാഹാരം ഇന്ന് രണ്ടാം ദിവസം പിന്നിടുകയാണ്. എന്നാല്‍ അനിശ്ചതകാല നിരാഹാരമാക്കി തീരുമാനിച്ചു. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യത്തെ തുടര്‍ന്നാണ് സമരത്തിന്റെ രീതി മാറ്റിയത്.

ഷുഹൈബിനെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കൊലപ്പെടുത്തിയത്. ഈ സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ പോലീസില്‍ തെല്ലും വിശ്വാസമില്ല. തെളിവുകള്‍ നല്കി. ദൃക്‌സാക്ഷി മൊഴികള്‍ കൊടുത്തു. സാഹചര്യ തെളിവു കൊടുത്തു. പോലീസ് എന്നിട്ടും ഡമ്മി പ്രതികളേ പിടിച്ചു. യഥാര്‍ഥ പ്രതികളും ഗൂഢാലോചനക്കാരും അറസ്റ്റിലാകാതെ പുറത്തു നിന്നാല്‍ കണ്ണൂരില്‍ ഇനിയും ചോരപുഴ ഒഴുകും..കൊല ചെയ്യുന്ന സ്ഥലത്ത് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നു. പ്രതികളേ ദൃക്‌സാക്ഷികള്‍ കണ്ടിരുന്നു. അവരുടെ മുഖം മാത്രമാണ് മറച്ചത്. അവര്‍ കുറ്റി തലമുടി ഉള്ളവര്‍ ആയിരുന്നു. ഈ ദൃക്‌സാക്ഷികള്‍ക്ക് പ്രതികളേ ശരീരം കണ്ട് ഇപ്പോഴും തിരിച്ചറിയാം. അവര്‍ പറയുന്നു ഇപ്പോള്‍ അറസ്റ്റിലായവര്‍ അല്ല ആ കൊലപാതകം ചെയ്തത്. ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് കുറ്റി തലുമുടി ഇല്ല. എന്നും സുധാകരന്‍ പരയുന്നു.

സി.പി.എം നടത്തുന്ന കൊലപാതകങ്ങളില്‍ മൃതദേഹങ്ങളിലേ മുറിവു പാടുകള്‍ വയ്ച്ച് കൊലയാളിയു തിരിച്ചറിയാനാകും. നീളത്തില്‍ ഉള്ള വെട്ടുകള്‍, ചിലത് വെട്ടി പിളര്‍ക്കല്‍. ഞാന്‍ സുഹൈബിന്റെ മൃതദേഹത്തിലേ മുറിവുകള്‍ കണ്ടിരുന്നു. അത് ടി.പി ചന്ദ്രശേഖരന്റെ മൃത ശരീരത്തില്‍ ഉണ്ടായിരുന്ന അതേ മുറിവുകള്‍. അത് ചെയ്തത് ടി.പി കൊലകേസിലേ പ്രതികള്‍ ആണ് എന്ന് തറപ്പിച്ച് പറയാനാകും. ടി.പി കേസിലേ കിര്‍മാണി മനോജ് കൊല നടന്നപ്പോള്‍ പരോളിലായിരുന്നു. ഈ കൊലയുടെ എല്ലാ സൂത്രധാരനും, ആസൂത്രികനും അയാളാണ്. കിര്‍മാണിയുടെ പരോള്‍ തീരുന്ന ആ ദിവസം തന്നെ കൊലപാതകം നടത്താന്‍ തിരഞ്ഞെടുത്തു. കിര്‍മാണി മനോജിലേക്ക് കേസ് എത്താതിരിക്കാന്‍ സി.പി.എം ശ്രമിക്കുന്നു. അവരുടെ നിലനില്പ്പ് ഇപ്പോള്‍ കിര്‍മാണി മനോജിലാണ്. കാരണം മനോജ് പിടിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ തന്നെ ചിലപ്പോള്‍ നിലം പൊത്തും. മനോജിന്റെ പങ്ക് അന്വേഷിച്ചാല്‍ ടി.പി.കൊലകേസിലേ ഗൂഢാലോചന അടക്കം പുറത്തുവരും. മനോജ് ഇടഞ്ഞാല്‍ അത് നിരവധി നേതാക്കളുടെ അറസ്റ്റിലേക്ക് വഴി തെളിക്കും.

കണ്ണൂര്‍ എസ്.പി ശരിയായ രീതിയില്‍ ആദ്യം അന്വേഷിച്ചു. പിന്നെ പിണറായി വിജയനും കോടിയേരിയും ഇടപെട്ട് എസ്.പിയുടെ ടീമിനേ പുറത്താക്കി ഡി.ഐ.ജിയെ ഇറക്കി. അങ്ങിനെ കേസ് അട്ടിമറിച്ചു. ഇപ്പോഴത്തേ പ്രതികള്‍ അല്ല കൊലയാളികള്‍. ഇത് അംഗീകരിക്കില്ല. സി.ബി.ഐ വരട്ടേ..അവര്‍ അന്വേഷിക്കണം. ഈ പോലീസില്‍ വിശ്വാസമില്ല. സുഹൈബിനേ കൊലപ്പെടുത്താന്‍ ആര്‍ നിര്‍ദ്ദേശം നല്കി. ബോംബ് ആരുണ്ടാക്കി. അതിനുള്ള നിര്‍ദ്ദേശം ആരു നല്കി. ഉപയോഗിച്ച വാഹനം ഏത്. കൊലകഴിഞ്ഞ് പ്രതികള്‍ ഒളിവില്‍ താമസിച്ച വീടുകള്‍ ഏതൊക്കെ. ഏതൊക്കെ നേതാക്കളുടെ കാര്‍ ഉപയോഗിച്ചു..ഇതെല്ലാം പുറത്തുവരണം- കെ.സുധാകരന്‍ പറഞ്ഞു. ലക്ഷ്യം കാണാതെ കണ്ണൂരില്‍ ഈ സമരം അവസാനിക്കില്ല എന്നും വെളിപ്പെടുത്തി.

കേസില്‍ പുതിയ ആരോപണവും, തെളിവുകളും ദൃക്‌സാക്ഷി വെളിപ്പെടുത്തലും പോലീസിന്റെയും സര്‍ക്കാരിന്റെയും സമനില തെറ്റിക്കുന്നു. കൃത്യം നിറവേറ്റാനുള്ള സഹായത്തിനു കരുക്കള്‍ നീക്കിയതും സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ശുഹൈബിനെ കൊലപ്പെടുത്താന്‍ ആറു മാസത്തിലേറെയായി പാര്‍ട്ടിക്കുള്ളില്‍ ഗൂഡാലോചന നടന്നിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലയിലേ ഉന്നത നേതാവും സംസ്ഥാന നേതൃത്വത്തിലുള്ള മുതിര്‍ന്ന സിപിഎം നേതാവും ഇതിനു സമ്മതം മൂളിയതോടെയാണ് ആര് കൊലചെയ്യുമെന്ന ആലോചന തുടങ്ങിയത്. നിലവില്‍ അറസ്റ്റിലായ ആകാശും റിജിനും കൊലപാതകത്തിനു നേതൃത്വം കൊടുക്കുമെന്നായിരുന്നു ആദ്യ ധാരണ. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു നിയോഗിക്കപ്പെട്ട ആകാശ് കൃത്യം നിറവേറ്റിയതിലെ പോരായ്മ ചൂണ്ടിക്കാട്ടി ഗൂഡാലോചന സംഘത്തിലെ പ്രമുഖന്‍ ആകാശിനെ ഒഴിവാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്നാണ് ശുഹൈബിന്റെ കൊലപാതകം ടി.പി. വധക്കേസിനു സമാനമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്കുള്ള ഉത്തരമായിരിക്കണമെന്ന തീരുമാനത്തിലേക്കെത്തിയത്. ഇതിനു പറ്റിയ സംഘം ടി.പി. കേസ് പ്രതികളാണെന്നും പാര്‍ട്ടി തീരുമാനിച്ചു. ഇതോടെയാണ് കൊല നടത്താന്‍ ടി.പി കേസില്‍ ജയിലില്‍ കിടക്കുന്നവരേ പരിഗണിക്കുന്നത്.. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന മനോജിനു ഇതിനായി പരോള്‍ അനുവദിച്ചു നല്‍കാന്‍ പാര്‍ട്ടി മുഖ്യ മന്ത്രിയുടെ ഓഫീസിനെ ചുമതലപ്പെടുത്തി. ഇതിനായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി നേരിട്ട് തിരുവനന്തപുരത്തെ എകെജി സെന്ററിലെത്തിയതായിട്ടും സൂചനയുണ്ട്.

മനോജുമായി ജയിലിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണില്‍ ഉന്നതനായ നേതാവ് സംസാരിച്ചിരുന്നു.പാര്‍ട്ടി തീരുമാനം അറിയിക്കാന്‍ . കൊലനടത്താന്‍ ആദ്യം മനോജ് സമ്മതിച്ചില്ല. താന്‍ പലവട്ടം പരോളിനു അപേക്ഷിച്ചിട്ടും അതു പോലും സര്‍ക്കാര്‍ ചെയ്തു തരുന്നില്ലെന്നായിരുന്നു മനോജിന്റെ ആക്ഷേപം. തുടര്‍ന്ന് 30 ദിവസം പരോള്‍ അനുവദിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് മനോജ് പുറത്തുവരുന്നതത്രേ.

കൊല നടത്തുന്നതിനു മുന്‍പ് നിലവില്‍ അറസ്റ്റിലായ ആകാശിനും റിജിനും മനോജ് ക്ലാസെടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനായി പരോളില്‍ ഇറങ്ങുന്നതിനു മുന്‍പേ ആകാശുമായി മനോജ് ജയിലില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേസില്‍ അന്വേഷണം മനോജിലേക്ക് നീളാതിരിക്കാന്‍ പാര്‍ട്ടി പൊലീസിനു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊല നടന്ന ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ടി.പി. കേസ് പ്രതികളുടെ സാനിധ്യം പരാമര്‍ശിച്ചിട്ടുണ്ട്. കൊല നടത്തിയ രീതി, വെട്ടിന്റെ ആഴം, ആയുധത്തിന്റെ സാമ്യം തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. അതേസമയം മനോജ് കൊല നടത്തുമ്പോള്‍ ഒപ്പമില്ലായിരുന്നുവെന്നാണ് ആകാശ് നല്‍കുന്ന മൊഴി. ഇത് യാഥാര്‍ഥ്യമല്ലെന്ന് പൊലീസിനും വ്യക്തമാണ്. കേസിലെ ഗൂഡ നീക്കങ്ങള്‍ പുറത്തുകൊണ്ടു വരാന്‍ ആലുവ എസ്പി ശ്രമം നടത്തിയിരുന്നുവെങ്കിലും അത് നടന്നില്ല.

ടി.പിയെ അമ്പത്തിയൊന്ന് തവണ വെട്ടിയാണ് കൊന്നതെങ്കില്‍ ശുഹൈബിനെ മുപ്പതിലധികം തവണ വെട്ടി. രണ്ടു കൊലയിലും കൊല്ലുകയെന്നതില്‍ ഉപരി പക തീര്‍ക്കുന്ന തരത്തിലായിരുന്നു വെട്ട്. ടിപി ചന്ദ്രശേഖരനെ വധിച്ചതു പോലെ ബോംബ് എറിഞ്ഞ് ജനങ്ങളെ ഭീതിപ്പെടുത്തിയതിന് ശേഷമാണ് ശുഹൈബിനെയും വെട്ടി വീഴ്ത്തിയത്. ആയുധങ്ങളില്‍ പോലും സമാനതയുള്ളതായി സ്‌പെഷല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബോംബേറിലും മര്‍ദനത്തിലും നിലത്തടിച്ചു വീണ ശുഹൈബിനെ അക്രമികള്‍ അതിക്രൂരമായാണ് വെട്ടിനുറുക്കിയത്. മുറിവിന്റെ ആഴവും എണ്ണവും ടിപിയെ കൊല്ലാന്‍ ഉപയോഗിച്ച അതേ ആയുധങ്ങളെന്നതിന് സൂചനകളാണെന്ന് പൊലീസ് സംശയിക്കുന്നു

Top