മാനസിക രോഗമുള്ള ഗൃഹനാഥനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ പൊലീസ് പിടിയിൽ ;കൊല നടത്തിയത് പലവട്ടം കിടത്താൻ നോക്കിയിട്ടും ഉമ്മറത്ത് കയറി നിന്നതിൽ കലിമൂത്ത് :കൊലപാതക വിവരം പുറംലോകമറിഞ്ഞത് ഖബറടക്കത്തിന് ഒരുക്കം നടത്തുന്നതിനിടെ ശരീരത്തിൽ മുറിപ്പാട് കണ്ടതോടെ

സ്വന്തം ലേഖകൻ

ആനക്കര: മലമൽക്കാവിൽ ഗൃഹനാഥനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭാര്യ പൊലീസ് പിടിയിൽ. ആനക്കര മൽമൽക്കാവ് പുളിക്കൽ സിദ്ധീഖിനെ (58) കൊലപ്പെടുത്തിയ ഭാര്യ ഫാത്തിമ(45)യെയാണ് പൊലീസ് പിടിയിൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിദ്ധീഖ് മരിച്ചുവെന്ന് വീട്ടുകാർ നാട്ടുകാരെ അറിയിച്ചിരുന്നു. തുടർന്ന് ഖബറടക്കത്തിന് ഒരുക്കം നടത്തുന്നതിനിടെ സിദ്ധീഖിന്റെ ശരീരത്തിൽ മുറിപ്പാട് കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഇതേ തുടർന്ന് ഖബറടക്കം നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ തുണിപോലുള്ള വസ്തു ഉപയോഗിച്ച് മുറുക്കിയതാണ് മരണ കാരണമെന്ന് കണ്ടെത്തി.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഫാത്തിമ കുറ്റം സമ്മതിച്ചു.ചൊവ്വാഴ്ച രാവിലെ 11 ന് ഫോറൻസിക്ക് ഉദ്യോഗസ്ഥരെത്തി തെളിവെടുപ്പ് നടത്തി.

ഭർത്താവിനെ രാത്രി പലവട്ടം വീടിന്റെ മുൻവശത്ത് കിടത്താൻ നോക്കി. എന്നാൽ ഇയാൾ ഉമ്മറത്ത് കയറിനിന്നെന്നും പിന്നീട് അവിടെനിന്ന് താഴേക്ക് തളളിയിട്ടശേഷം കൈക്കൊണ്ട് മുഖം പൊത്തി പുതപ്പുപയോഗിച്ച് കഴുത്തിൽ ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും ഫാത്തിമ പൊലീസിനോട് സമ്മതിച്ചു.

കൊലപാതകത്തിന് ശേഷം മുൻവാതിലടച്ച് കിടന്നുറങ്ങുകയായിരുന്നു. രാവിലെ ആറിന് ഉമ്മറത്തു കിടക്കുന്ന ഉപ്പയ്ക്ക് അനക്കമില്ലെന്ന് മകളെ അറിയിച്ചു. മകളും ഭർത്താവും കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. എന്നാൽ ഇവർ കൊലപാതകം അറിഞ്ഞിരുന്നില്ല.

പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിദ്ധീഖിന്റെ മൃതദേഹം കൂടല്ലൂർ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.

Top