അരങ്ങ് തകര്‍ത്ത് സിസ്റ്റര്‍മാരുടെ പാട്ട്: വൈറലായി സിസ്റ്റേഴ്‌സ് ഓഫ് സിയര്‍വാസ് ബാന്‍ഡ്

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു സംഘം സിസ്റ്റര്‍മാരുടെ പാട്ടാണ്. പാനമയില്‍ നടക്കുന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ യുവജനങ്ങളെ ആവേശത്തിലാഴ്ത്തിയത് ഒരുസംഘം കന്യാസ്ത്രീകളായിരുന്നു. ചടുലതാളം കൊണ്ടും മനോഹരസംഗീതം കൊണ്ടും അവര്‍ ആസ്വാദകരെ കൈയിലെടുത്തു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ യുവജനസമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു പെറുവില്‍ നിന്നുള്ള ‘ദി സിസ്റ്റേഴ്സ് ഓഫ് സിയര്‍വാസ്’ എന്ന 11 അംഗ കന്യാസ്ത്രീ ബാന്‍ഡ്. ‘സിയര്‍വാസ്’ എന്ന സ്പാനിഷ് വാക്കിന്റെ അര്‍ഥം ‘സെര്‍വന്റ്‌സ്’ എന്നാണ്. ‘ഈശോയ്ക്കു വേണ്ടി ജോലി ചെയ്യുന്നവര്‍’ എന്ന ആശയം ഉള്‍ക്കൊണ്ടാണ് തങ്ങളുടെ ബാന്‍ഡിന് ഇവര്‍ ഇത്തരമൊരു പേരിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014ല്‍ രൂപീകരിച്ച ഈ ബാന്‍ഡിലുള്ള 11 കന്യാസ്ത്രീമാരും 20നും 40നും വയസിനിടയിലുള്ളവരാണ്. ചിലി, ജപ്പാന്‍, ഇക്വഡോര്‍, ചൈന, കോസ്റ്ററിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകളും ബാന്‍ഡിലുണ്ട്. സ്പാനിഷ് സംഗീതമാണ് പ്രധാനമായും ഇവര്‍ കൈകാര്യം ചെയ്യുന്നത്. നേരത്തെ, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മെക്‌സിക്കോ, പെറു സന്ദര്‍ശനവേളയിലും സിസ്റ്റേഴ്സ് ഓഫ് സിയര്‍വാസ് സംഗീതപരിപാടി നടത്തി ശ്രദ്ധനേടിയിരുന്നു. ഇവരുടെ സംഗീതപരിപാടികളുടെ വീഡിയോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Top