മാർപാപ്പക്ക് മോദിയുടെ സ്നേഹോപഹാരം’ശു​ദ്ധ​മാ​യ വെ​ള്ളി​യി​ൽ പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച ആ​റു മെ​ഴു​കു തി​രി​ക​ൾ തെ​ളി​ക്കാ​വു​ന്ന മെഴുകുതിരിക്കാലുകൾ!..

വ​ത്തി​ക്കാ​ൻ : പ്രധാനമന്ത്രി (Narendra Modi) നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് (Pope Francis)മാര്‍പാപ്പ ഇന്ത്യ സന്ദർശിക്കും . പ്രധാനമന്ത്രിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തും. മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്ത്യ നൽകിയിരിക്കുന്നതെന്ന് മാർപാപ്പ പ്രതികരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ സ്രിംഗ്ല (Harsh Vardhan Shringla) വാർത്താ സമ്മേളത്തിൽ അറിയിച്ചു.

ശു​ദ്ധ​മാ​യ വെ​ള്ളി​യി​ൽ പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച ആ​റു മെ​ഴു​കു തി​രി​ക​ൾ തെ​ളി​ക്കാ​വു​ന്ന മ​നോ​ഹ​ര വി​ള​ക്കാ​ണ് ഇ​ന്ത്യ​യു​ടെ സ്നേ​ഹോ​പ​കാ​ര​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്കു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന​ലെ സ​മ്മാ​നി​ച്ച​ത്.ഇ​ന്ത്യ​യി​ലെ ശി​ല്​പി​ക​ളു​ടെ ചാ​തു​ര്യം വെ​ളി​വാ​ക്കു​ന്ന സ​മ്മാ​നം മാ​ർ​പാ​പ്പ​യ്ക്കു വേ​ണ്ടി ഇ​ന്ത്യ​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് ഇ​തു സ​മ്മാ​നി​ക്കു​ന്പോ​ൾ മോ​ദി പാ​പ്പ​യോ​ടു പ​റ​ഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പ​തി​വാ​യ ആ​ഹ്വാ​നം ചെ​യ്യു​ന്ന ഫ്രാ​ൻ​സി​സ് പാ​പ്പ​യ്ക്കാ​യി “കൈ​മ​റ്റ് ക്ലൈം​ബ്’ എ​ന്ന പു​സ്ത​ക​വും മോ​ദി സ​മ്മാ​നി​ച്ചു.മ​രു​ഭൂ​മി​യും ഒ​രി​ക്ക​ൽ പൂ​ന്തോ​ട്ട​മാ​കും എ​ന്ന​ർ​ഥ​മു​ള്ള ബൈ​ബി​ളി​ലെ ഏ​ശ​യ്യാ പ്ര​വാ​ച​ക​ന്‍റെ 32:15 വാ​ക്യം ആ​ലേ​ഖ​നം ചെ​യ്ത വെ​ങ്ക​ല ഫ​ല​ക​മാ​ണ് മോ​ദി​ക്ക് മാ​ർ​പാ​പ്പ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഹ​ർ​ഷ് വ​ർ​ധ​ൻ ശൃം​ഗ്‌ല, ഇ​റ്റ​ലി​യി​ലെ അം​ബാ​സ​ഡ​ർ നീ​ന മ​ൽ​ഹോ​ത്ര തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ സം​ഘാം​ഗ​ങ്ങ​ൾ​ക്ക് മാ​ർ​പാ​പ്പ​യു​ടെ ഔ​ദ്യോ​ഗി​ക ചി​ഹ്നം പ​തി​ച്ച പ​ത​ക്കം അ​ട​ങ്ങി​യ സ​മ്മാ​ന​വും ഫ്രാ​ൻ​സി​സ് പാ​പ്പ ഓ​രോ​രു​ത്ത​ർ​ക്കും നേ​രി​ട്ടു ന​ൽ​കി.

Top