‘വണ്ടിക്കൂലി തരാമെന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്നും പകരം ഉമ്മ വേണമെന്നും ലോറി ഡ്രൈവര്‍; രാത്രി മുഴുവന്‍ ലോറിയില്‍ കൊണ്ടുനടന്നു പീഡിപ്പിച്ചു

കോതമംഗലം: ആദിവാസി സഹോദരങ്ങളെ പീഡിപ്പിച്ച് ലോറി ഡ്രൈവര്‍ക്കും സഹായിക്കുമെതിരെ പോലീസ് അന്വേഷണം ശക്തമാക്കി.

‘വണ്ടിക്കൂലി തരാമെന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്നും പകരം ഉമ്മ വേണമെന്നും ലോറി ഡ്രൈവര്‍. ഇവരുടെ കയ്യില്‍ നിന്ന് രക്ഷപെടണമല്ലോ എന്നുകരുതി അയാള്‍ പറഞ്ഞതെല്ലാം ചെയ്തു. ഒരുരാത്രി മുഴുവന്‍ ലോറിയില്‍ കൊണ്ടുനടന്നു. പുലര്‍ച്ചെ വഴിയില്‍ ഉപേക്ഷിച്ചു’. പരാതി നല്‍കിയ ആദിവാസി പെണ്‍കുട്ടികള്‍ പോലീന് നല്‍കിയ മൊഴി നല്‍കിയിരിക്കുന്നതിങ്ങനെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടംമ്പുഴയിലെ ഒരു ആദിവാസി ഊരിലെ നിവാസികളായ പതിനേഴും ഇരുപത്തി ഒന്നും വയസുള്ള സഹോദരിമാരെയാണ് കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെ കാണാതായത്. വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ കുട്ടംമ്പുഴ പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ എന്നിവരടങ്ങുന്ന സംഘം പെണ്‍കുട്ടികളെ വ്യാഴാഴ്ച വൈകിട്ടോടെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കി മാതാപിതാക്കളോടൊപ്പം പറഞ്ഞുവിട്ടു.

അടിമാലിയില്‍ നിന്നും കുട്ടമ്പുഴ പൊലീസ് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന് മൊഴിയെടുത്തപ്പോഴാണ് ലോറിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ഇവര്‍ മനസ്സുതുറന്നത്. കൂട്ടുകാരിയുടെ വീട്ടില്‍ പോയി താമസിയാതെ മടങ്ങി വരാമെന്നു കരുതിയാണ് വീട് വിട്ടിറങ്ങിയതെന്ന് വ്യക്തമാക്കിയ ഇവര്‍, നേര്യമംഗലത്തെത്തി അടിമാലിയിലേക്ക് ബസ്സ് കാത്തുനിന്ന തങ്ങളെ ഇതുവഴി വളവുമായി വന്ന ലോറിയിലെ ഡ്രൈവര്‍ അടിമാലിയിലിറക്കാമെന്നും പറഞ്ഞ് ലോറിയില്‍ വിളിച്ചുകയറ്റി കൊണ്ടുപോകുയായിരുന്നെന്നാണ് പൊലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഡ്രൈവറെകൂടാതെ മറ്റൊരാള്‍കൂടി വണ്ടിയിലുണ്ടായിരുന്നെന്നും സ്ഥലത്തെത്തിയപ്പോള്‍ നിര്‍ത്താതെ ഓടിച്ചുപോയി എന്നും പരിഭ്രാന്തിയിലായ തങ്ങള്‍ ലോറയിലുണ്ടായിരുന്നവര്‍ നിര്‍ദ്ദേശിച്ച പോലെ പ്രവര്‍ത്തിക്കേണ്ടി വന്നെന്നും പിന്നീട് വഴിയില്‍ ഇറക്കിവിട്ടെന്നുമാണ് പെണ്‍കുട്ടികള്‍ മൊഴിയില്‍ സൂചിപ്പിച്ചിട്ടുള്ളത്. പരിചയപ്പെട്ടപ്പോള്‍ ലോറിയിലുണ്ടായിരുന്നവര്‍ എല്‍ദോസ് ,സിജു എന്നാണ് പേരുകള്‍ വെളിപ്പെടുത്തിയിരുന്നതെന്നും ഇവര്‍ പൊലീസില്‍ സമ്മതിച്ചിട്ടുണ്ട്.

Top