കേരളം കാത്തിരുന്ന സില്‍വര്‍ലൈന്‍ ഡിപിആര്‍ സർക്കാർ പുറത്ത് വിട്ടു. രഹസ്യരേഖയെന്നു സർക്കാരും കെ റെയിലും പറഞ്ഞിരുന്ന സിൽവർ ലൈൻ ഡിപിആർ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
6 വാല്യങ്ങളിലായി 3776 പേജുള്ള ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ടിൽ പൊളിച്ചുമാറ്റേണ്ട മുഴുവന്‍ കെട്ടിടങ്ങളുടെ കണക്കും ഉൾപ്പെടുന്നു. ഡിപിആറും റാപ്പിഡ് എൻവരിയോൺമെന്റ് സ്റ്റഡി റിപ്പോർട്ടുമാണ് പുറത്തായത്.
പൊളിക്കേണ്ട ദേവാലയങ്ങൾ അടക്കമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള റിപ്പോർട്ടും ഡിപിആറിൽ ഉൾപ്പെടുന്നുണ്ട്.
2025–26ല്‍ പദ്ധതി കമ്മിഷന്‍ ചെയ്യും. ആറര ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ നെടുമ്പാശേരി എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുമെന്നും പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ട്രെയിന്‍ ഏർപ്പെടുത്തുമെന്നും റിപ്പോർട്ടിലുണ്ട്.
കെ റെയിൽ-എങ്ങനെയാണ് പ്രദേശത്തെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഡിപിആറിൽ വ്യക്തമാകുന്നുണ്ട്. പദ്ധതിയിലൂടെ സർക്കാരിന് എത്രത്തോളം വരുമാനമുണ്ടാക്കാനാകുമെന്ന വിശദംശങ്ങളും ഡിപിആറിൽ വ്യക്തമാക്കിയിട്ടുണ്ട്.