ലിപ് ലോക്ക് ചിത്രങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ചിമ്പു; ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നെന്നും താരം

തമിഴ് സിനിമാ ലോകത്തെ ചൂടന്‍ സംഭവമായിരുന്നു നയന്‍താര-ചിമ്പു പ്രണയം. നയന്‍സ് തമിഴ് സിനിമയില്‍ എത്തിയ ഉടന്‍ തന്നെ പ്രണയവാര്‍ത്തയും എത്തുകയായിരുന്നു. അധികനാള്‍ നീണ്ടുപോകാത്ത ഒരു ബന്ധമായിരുന്നു ഇത്. പല അഭിപ്രായച ഭിന്നതകളും ഇരുവരും തമ്മില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഏറെ കോലാഹലം സൃഷ്ടിച്ചത് ഇരുവരുടേയും സ്വകാര്യ നിമിഷങ്ങള്‍ പുറത്ത് വന്നതായിരുന്നു.

നയന്‍താര ചിമ്പു പ്രണയത്തിലെ സ്വകാര്യ രംഗങ്ങള്‍ പുറത്ത് വന്നതിന്തെതുടര്‍ന്ന് പ്രശനത്തിലായത് ചിമ്പുവായിരുന്നു. അതുവരെ തിളങ്ങി നില്‍ക്കുകയായിരുന്ന താരം അതോടെ സിനിമാലോകത്തു തന്നെ ഒറ്റപ്പെട്ടു. മറ്റു നടിമാര്‍ കൂടെയഭിനയിക്കാന്‍ പോലും മടിച്ചു. പല ആരോപണങ്ങളും നടനെതിരെ ഉയരുകയും ചെയ്തെങ്കിലും ഇതിനെക്കുറിച്ചൊന്നും പ്രതികരിക്കാന്‍ നടന്‍ തയ്യാറായില്ല. എന്നാലിപ്പോള്‍ ആ ഫോട്ടോയ്ക്ക് പിന്നിലെ സത്യങ്ങള്‍ നടന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താനും നയന്‍താരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടതെന്നും ഈ ചിത്രങ്ങളുടെ പേരില്‍ ഒരുപാട് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് ചിമ്പു പറയുന്നത്. താന്‍ ഈ കാര്യത്തില്‍ നിരപരാധിയാണ്. ആ ചിത്രങ്ങള്‍ ദുബായിയില്‍ വച്ചാണ് എടുത്തത്. അവിടെ നിന്നും കാമറ വാങ്ങിയിരുന്നു. എന്നാല്‍ അന്നെടുത്ത ചിത്രങ്ങള്‍ എങ്ങനെയാണ് ലീക്കായതെന്ന് തനിക്കറിയില്ലെന്നാണ് ചിമ്പു പറയുന്നത്.

ജീവിതത്തില്‍ ഇതുവരെ അവരുടെ അനുവാദമില്ലാതെ ഒരു സ്ത്രീയേയും തൊട്ടിട്ടില്ലെന്നും ചിമ്പു കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ ചിമ്പു വെളിപ്പെടുത്തിയത്.

Top