മഞ്ഞപത്രക്കാരന്റെ പേന തുമ്പിലല്ല എന്റെ ജീവിതം; തകര്‍ന്നു എന്ന് ഞാന്‍ പറയില്ല; സിന്‍സിയുടെ പ്രതികരണം

മറുനാടന്‍ മലയാളി യുട്യൂബ് ചാനല്‍ തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ ബുദ്ധിമുട്ട് ചില്ലറയല്ലെന്ന് മണീട് സ്വദേശിനി സിന്‍സി അനില്‍ പറയുന്നു. കുടുംബവൈരാഗ്യം തീര്‍ക്കാന്‍ നവീന്‍ ജെ അന്ത്രപേര്‍ എന്ന ഗായകന്‍ എന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. പരാതിയില്‍ 2016 ജൂലൈ 30ന് നവീന്‍ അറസ്റ്റിലായി. ‘പൂര്‍വവൈരാഗ്യം തീര്‍ക്കാന്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ഗായകന്‍ അറസ്റ്റില്‍’ എന്നാണ് മുഖ്യധാരാ മാധ്യമങ്ങളെല്ലാം വാര്‍ത്ത നല്‍കിയത്. എന്നാല്‍, മറുനാടന്‍മാത്രം അത് ‘മുന്‍ കാമുകിയുടെ ചിത്രം മോര്‍ഫ് ചെയ്ത യുവാവ് അറസ്റ്റില്‍’ എന്നാക്കി.

പക്ഷെ ഇത് വായിക്കുന്നമനുഷ്യര്‍ ചിന്തിക്കുന്നത് കാമുകി ആയിരിക്കുമ്പോള്‍ ചിത്രം മോര്‍ഫ് ചെയ്തത് ആയിരിക്കില്ല. ചിലപ്പോള്‍ ഒറിജിനല്‍ ആയിരിക്കും. ആ രീതിയില്‍ അപമാനിക്കപ്പെട്ടെന്ന് സിന്‍സി പറഞ്ഞു. മോര്‍ഫ് ചെയ്ത് നമുക്ക് ഒരു പ്രശ്‌നം ഉണ്ടായാല്‍ ആ പ്രതിയെ കണ്ട് പിടിക്കാനുള്ള നിയമ പേരാട്ടത്തിന് ഇടയ്ക്ക് കാമുകി അല്ല എന്ന് തെളിക്കേണ്ട ചുമതല കൂടി വന്നു. മഞ്ഞപത്രക്കാരന്റെ പേന തുമ്പിലല്ല എന്റെ ജീവിതം. അത് തകര്‍ന്നു എന്ന് പറയില്ല. ജീവിതം തകര്‍ന്ന ഒരാളായിട്ട് അല്ല ഞാന്‍ സമൂഹത്തിന് മുന്നില്‍ നിന്ന് സംസാരിക്കുന്നതെന്നും സിന്‍സി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മറുനാടന്‍ കാരണം പലരുടെയും മുനവച്ചുള്ള ചോദ്യത്തിന് ഇപ്പോഴും വിശദീകരണം നല്‍കേണ്ട സ്ഥിതിയാണെന്നും സിന്‍സി പറഞ്ഞു.

Top