ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, എപ്പോള്‍ വേണമെങ്കിലും പണി കിട്ടാം. ഇത് പറയുന്നത് മറ്റാരുമല്ല ഗായിക ജ്യോത്സനയാണ്. ഫേസ്ബുക്ക് പേജിലൂടെ ജ്യോത്സനയ്ക്ക് സംഭവിച്ചതെന്താണ്. ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചതിന്റെ കഥയാണ് ഗായികയ്ക്ക് പറയാനുള്ളത്.
ആറ് ലക്ഷത്തോളം ലൈക്കുണ്ടായിരുന്ന തന്റെ പേജ് വിശ്വസിച്ചേല്‍പ്പിച്ചവര്‍ കബളിപ്പിച്ചതു മൂലം നഷ്ടമായതും പിന്നീട് തിരിച്ചുപിടിച്ചതിന്റേയും കഥ പറഞ്ഞാണ് ജ്യോത്സ്ന തനിക്കുണ്ടായ അനുഭവം വിവരിക്കുന്നത്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തന്റെ ഒദ്യോഗിക ഫേസ്ബുക്കില്‍ ജ്യോത്സ്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പേജ് കാണാതായതിനെ കുറിച്ച് കൈകാര്യം ചെയ്തിരുന്ന അഡ്മിനോട് അന്വേഷിച്ചപ്പോള്‍ അത് സിസ്റ്റ് അപ്ഡേറ്റ് ചെയ്തപ്പോള്‍ ഡിലീറ്റ് ആയിപ്പോയി എന്ന മറുപടിയായിരുന്നു ലഭിച്ചത്. ഇത് ഒരിക്കലും തിരിച്ചുപിടിക്കാനാവില്ലെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ പേജിന്റെ അഡ്മിനുകളില്‍ ഒരാള്‍ ജ്യോത്സ്നയുടെ പേര് നീക്കം ചെയ്തിട്ട് പേജിന്റെ ലൈക്കുകള്‍ ഉപയോഗിച്ച് മറ്റൊരെണ്ണം തുടങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്ന് മനസിലായി. ജ്യോത്സന നിയമനടപടികള്‍ക്ക് പോകുമെന്ന് മനസിലായപ്പോള്‍ അഡ്മിന്‍ തിരികെ ആ പേജ് നല്‍കുകയായിരുന്നു.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മറ്റൊരാള്‍ക്ക് കൈകാര്യം ചെയ്യാന്‍ നല്‍കുമ്പോള്‍ നമ്മുടെ കൈയ്യില്‍ അതിന്റെ പൂര്‍ണമായ നിയന്ത്രണം ഉണ്ടാകണമെന്ന് ജ്യോത്സ്ന പറയുന്നു. താന്‍ നൂറ് ശതമാനം വിശ്വസിച്ചവരാണ് തന്നെ കബളിപ്പിച്ചത്. പേജിന് വേണ്ടിയെന്ന വ്യാജേന തന്റെ കൈയ്യില്‍ നിന്നും അവര്‍ പണവും വാങ്ങിയിട്ടുണ്ട്. തന്റെ വെരിഫൈഡ് ആയ പേജ് ഇത്തരത്തില്‍ ഉപയോഗിച്ചവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജ്യോത്സ്ന വ്യക്തമാക്കി.
https://www.facebook.com/JyotsnaOfficial/videos/1737045909867480/