2017 മുതലാണ് ധനുഷ് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞത്. സുചി ലീക്ക്‌സ് എ്ന്ന പേരില്‍ ട്വിറ്ററിലൂടെ ഗായിക സുചിത്ര പുറത്ത് വിട്ട താരങ്ങളുടെ സ്വകാര്യ ദൃശ്യങ്ങളായിരുന്നു വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ധനുഷിനൊപ്പമുള്ള അമല പോളിന്റെയും തൃഷ അടക്കമുള്ള പ്രമുഖ നടിമാരുടെ ദൃശ്യങ്ങളും ഇത്തരത്തില്‍ പുറത്ത് വന്നു.
എന്നാല്‍ തന്റെ ഭര്‍ത്താവായ കാര്‍ത്തിക് കുമാറും ധനുഷും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു സുചിത്രയുടെ പ്രധാന ആരോപണം. കാര്‍ത്തിക്കുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായിട്ടും കുട്ടികളില്ലാതെ വന്നതോടെ ഡോക്ടറെ കാണാന്‍ പോയിരുന്നു. അപ്പോഴാണ് കാര്‍ത്തിക്കിന് കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടര്‍ പറയുന്നത്. മാത്രമല്ല കാര്‍ത്തിക്ക് ഒരു ഗേ ആണെന്ന സംശയം തനിക്ക് നേരത്തെ തോന്നിയിരുന്നു.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഇടയ്ക്കിടെ അദ്ദേഹം ഒരുമിച്ച് കൂടാറുണ്ടായിരുന്നു. അവര്‍ ബോയ്ഫ്രണ്ട്‌സായിരുന്നെന്ന് പിന്നീടാണ് എനിക്ക് മനസിലായത്. കാര്‍ത്തിക്കിന്റെ ആ സുഹൃത്തെന്ന് സുചിത്ര പറഞ്ഞത് നടന്‍ ധനുഷിനെയായിരുന്നു. ധനുഷും തന്റെ മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാറും സ്വവര്‍ഗാനുരാഗികള്‍ ആണ്. കാര്‍ത്തിക് എപ്പോഴും ധനുഷിനൊപ്പം അടച്ചിട്ട മുറിയിലാണെന്നും അവര്‍ക്കിടയില്‍ മറ്റ് ചില ബന്ധങ്ങളുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.
മാത്രമല്ല ധനുഷിന്റെ മുന്‍ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയും ധനുഷും ഒരുപോലെ തെറ്റ് ചെയ്തിരുന്നവരാണ്. ഐശ്വര്യ ഒരു മോശം അമ്മയാണ്, അവരെ അപേക്ഷിച്ച് ധനുഷ് മികച്ച അച്ഛനാണ്. ഐശ്വര്യ അമ്മയായി മാത്രം പ്രമോട്ട് ചെയ്തതേയുള്ളു.
ദമ്പതികള്‍ പരസ്പരം വഞ്ചിച്ചതാണ് ബന്ധം തകരാന്‍ കാരണം. ധനുഷും ഐശ്വര്യയും മറ്റ് പലരുമായിട്ടും ഡേറ്റിംഗിലാണെന്നും അവര്‍ക്കൊപ്പം പരസ്യമായി ഹോട്ടലുകളില്‍ പോകാറുണ്ടെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചത്. 2016 ലാണ് കോളിവുഡിലെ പ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയത്. സുചി ലീക്ക്‌സ് എന്ന പേരില്‍ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഫോട്ടോകളും വീഡിയോസും പുറത്തായത്. ധനുഷിനൊപ്പം തൃഷ, ആന്‍ഡ്രിയ, വിജയ് യേശുദാസ് തുടങ്ങി നിരവധി താരങ്ങളും ഇതില്‍ കുടുങ്ങിയിരുന്നു.
നടന്‍ ധനുഷിനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് നടി നയന്‍താര രംഗത്ത് വന്നിരിക്കുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയിലെ മൂന്ന് സെക്കന്‍ഡ് രംഗത്തിന് വേണ്ടി 10 കോടി വേണമെന്ന് ആവശ്യപ്പെട്ടതായും ധനുഷിന്റേത് പകപോക്കല്‍ ആണെന്നും നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ഇതിനോടനുബന്ധിച്ച് ധനുഷിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പലരുടെയും ജീവിതം തകര്‍ത്തതിന് പിന്നില്‍ ധനുഷ് ഉണ്ടെന്നും അമല പോള്‍ അടക്കം പല നടിമാരുടെ ദാമ്പത്യം തകര്‍ന്നത് ധനുഷുമായിട്ടുള്ള ബന്ധമാണെന്നുമൊക്കെ ആരോപണം ഉണ്ടായിരുന്നു. അതില്‍ ശ്രദ്ധേയം ധനുഷ് ഗേ ആണെന്ന തരത്തിലുള്ള തുറന്ന് പറച്ചിലാണ്.