സഭക്കുള്ളില്‍ എല്ലാം രഹസ്യമാണ്, കൊലപാതകം പോലും; ഭൂമി വിവാദം മഞ്ഞമലയുടെ അറ്റം മാത്രമെന്ന് സിസ്റ്റര്‍ ജെസ്മി

സിറോ മലബാര്‍ സഭയില്‍ നടക്കുന്ന ഭൂമി വിവാദത്തില്‍ കടുത്ത പാരാമര്‍ശങ്ങളുമായി സിസ്റ്റര്‍ ജെസ്മി. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കുംഭകോണം മഞ്ഞ് മലയുടെ അഗ്രം മാത്രമാണെന്നാണ് ജെസ്മി അഭിപ്രായപ്പെട്ടിരിക്കുന്നത്. സഭയില്‍ നടക്കുന്നതിന്റെ യാഥാര്‍ത്ഥ്യം പുറത്ത് നില്‍ക്കുന്ന സാധാരണ വിശ്വാസികള്‍ക്ക് അറിയില്ലെന്നും ഇതാണ് സഭയും വൈദികരും മുതലെടുക്കുന്നതെന്നും ജെസിമി പറയുന്നു.

സഭക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളെല്ലാം രഹസ്യമാണ്. അതിപ്പോള്‍ ഒരു കൊലപാതകമായാലും സഭക്കുള്ളിലെ വൈദികര്‍ പറഞ്ഞാലെ പുറം ലോകം അറിയൂ. പൊതുജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും സഭയിലെ അരമനകള്‍ക്ക് ഉള്ളിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. എന്നാല്‍ സഭ പൊതുജനങ്ങളുടെ പല കാര്യങ്ങളിലും പോയി കൈയിട്ട് ഇളക്കുകയും ചെയ്യുന്നുണ്ടെന്ന് ജസ്മി പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഭക്കുള്ളിലെ കാര്യങ്ങള്‍ എപ്പോഴും ഒരു ഇരുമ്പ്മറക്കുള്ളിലാണ് നടക്കുന്നത്. ഇതില്‍ നിന്നു അരിച്ചിറങ്ങി വന്നതാണ് ഇപ്പോഴത്തെ് ഭൂമി അഴിമതി വിവാദം. ഇതു പുറത്തുവിട്ടത് സഭക്കുള്ളിലെ വൈദികര്‍ തന്നെയാണ്. ഈ വിവാദം എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കുവാനും സഭയ്ക്ക് സാധിക്കും. എല്ലാ സഭയിലും ഒരു ഓഡിറ്റിങ് നടത്താന്‍ സര്‍ക്കാരിന് സാധിക്കില്ല. നിര്‍ബന്ധമായും സഭകളില്‍ സര്‍ക്കാര്‍ ഓഡിറ്റിങ് നടത്തണം. സഭക്കുള്ളില്‍ നിന്നു പുറത്തുവരുന്ന സാമ്പത്തിക കണക്കുകള്‍ തെറ്റിദ്ധാരണാജനകമാണ്. കള്ളക്കണക്കുകള്‍ ഉണ്ടാക്കാന്‍ സഭയിലെ തന്നെ കുഞ്ഞാടുകളാണ് ഓഡിറ്റിനായി ഇരിക്കുന്നത്. ഇവരാണ് വൈദികര്‍ക്ക് ടാക്സ് അടക്കം വെട്ടിക്കാനുള്ള സൂത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്.

സഭയില്‍ നടന്ന കുറച്ചുകാര്യങ്ങള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഇതിന്റെ അവസാനം ചിലരെ സഭയില്‍ നിന്നു പുറത്താക്കുകയോ നിശബ്ദരാക്കപ്പെടുകയോ ചെയ്യും. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ എന്നെ വളിഞ്ഞിട്ട് അക്രമിക്കാനാണ് സഭയുടെ പ്രതിനിധികള്‍ ശ്രമിക്കുന്നത്. എന്നെ അവര്‍ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത് സഭക്കുള്ളിലെ പലകാര്യങ്ങളും എനിക്ക് അറിയാമെന്നുള്ളതുകൊണ്ടാണ്. ഞാന്‍ അനുഭവത്തില്‍ നിന്നാണ് കാര്യങ്ങള്‍ പറയുന്നത്. ഏതു നിമിഷവും എനിക്ക് എന്തെങ്കിലും സംഭവിക്കാം.

ഞാന്‍ പങ്കെടുക്കുന്ന പരിപാടയുടെ ബോര്‍ഡുകള്‍ സഭയുടെ അനുയായികള്‍ എടുത്തു നശിപ്പിച്ചിട്ടുണ്ട്. ഒരു വൈദികന്റെ നേതൃത്വത്തിലാണ് ഇത്തരം ഹീനമായ പരിപാടി നടത്തിയത്. സഭ എനിക്കെതിരെ നാണംകെട്ട പല പരിപാടികളും സഭ ചെയ്തിട്ടുണ്ട്.

സഭകളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം. അഡ്മിഷനും നിയമനങ്ങള്‍ക്കുമായി സഭ പണം വാങ്ങുന്നത് രസീത് നല്‍കിയല്ല. സഭ ഇങ്ങനെ കോടികള്‍ കോഴ വാങ്ങുന്നുണ്ട്. സഭയുടെ കൈയ്യില്‍ ഉള്ളത് വെള്ളപ്പണമാണോ കള്ളപ്പണമാണോ എന്ന് അവര്‍ക്ക് തന്നെ സംശയുമുണ്ട്. എല്ലാ സഭകളുടെ കൈയില്‍ അധികമുള്ളതും കള്ളപ്പണം തന്നെയാണ്. ഒരു രൂപ പോലും ഒരു തരത്തിലും സര്‍ക്കാരിന് നല്‍കാത്ത സ്ഥാപനങ്ങളാണ് സഭകള്‍. അതേ സമയം സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും സമ്മര്‍ദശക്തിയായി നിന്ന് സഭ കൈപ്പറ്റുന്നുണ്ട്. കൈക്കോട്ടിന്റെ സ്വഭാവമാണ് സഭകള്‍ക്ക്. കൈക്കോട്ട് ഒരിക്കലും അങ്ങോട്ട് വാരാറില്ല, എല്ലാം ഇങ്ങോട്ട് തന്നെ വാരിയെടുക്കാറാണ് ചെയ്യുന്നത്. ഇതു തന്നെയാണ് സംസ്ഥാനത്തെ സഭകളും ചെയ്തു കൊണ്ടിരിക്കുന്നത്.

Top