സ്വപ്‌നയെയും സന്ദീപിനെയും എൻഐഎ ആസ്ഥാനത്ത് എത്തിച്ചു.എൻഐഎ കോടതിയിൽ ഹാജരാക്കും

കൊച്ചി:തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ കുറ്റാരോപിതരായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും പ്രതികളെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചു. ഇവരെ വൈകീട്ട് നാല് മണിക്ക് എൻഐഎ കോടതിയിൽ എത്തിക്കും. എൻഐഎ പ്രത്യേക ജഡ്ജി കൃഷ്ണകുമാറാണ് ഇരുവരെയും ഹാജരാക്കാൻ ഉത്തരവിട്ടിരിക്കുന്നത്. സ്വപ്‌നയെയും സന്ദീപിനെയും എത്തിക്കുന്നതിന് മുമ്പേ തന്നെ എൻഐഎ ആസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചിരുന്നു. വൻ പൊലീസ് സേനയെ വിന്യസിച്ചിരുന്നു. എന്നിട്ടും യൂത്ത് കോൺഗ്രസ് അടക്കമുള്ള പ്രതിഷേധക്കാരെ തടുക്കാൻ പൊലീസ് ബുദ്ധിമുട്ടി. പലരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കലൂരിലുള്ള എൻഐഎ ഓഫീസിലെത്തിച്ചു. ഇവരെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പുലർച്ചെ ബംഗളുരുവിൽനിന്ന് തിരിച്ച സംഘത്തിന്‍റെ വാഹനം കുതിരാനിൽവെച്ച് കേടായതിനെ തുടർന്ന് സ്വപ്നയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സ്വപ്നയെയും സന്ദീപിനെയും എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പിടിയിലായ സ്വപ്‌നയെയും സന്ദീപിനെയും കൊണ്ട് ഇന്ന് പുലർച്ചെയാണ് അന്വേഷണ സംഘം റോഡ് മാർഗം കൊച്ചിക്ക് പുറപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് വണ്ടികളിലായാണ് സംഘം പുറപ്പെട്ടത്. യാത്രയ്ക്കിടെ വാളയാർ, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. പാലിയേക്കരയിൽ പ്രതിഷേധിക്കാരെ ഒഴിവാക്കാൻ എതിർവശത്തേക്കുള്ള ട്രാക്കിലൂടെയാണ് എൻഐഎ വാഹനവ്യൂഹം സഞ്ചരിച്ചത്. വടക്കഞ്ചേരിക്ക് സമീപം സംഘത്തിലെ ഒരു വാഹനത്തിന്റെ ടയർ പഞ്ചറായി. തുടർന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാണ് സംഘം യാത്ര തുടർന്നത്.

അതേസമയം സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം. ശിവശങ്കരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർക്ക് ശിവശങ്കറുമായി അടുത്ത ബന്ധമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹെതർ ഫ്‌ളാറ്റിൽ ഗൂഡാലോചന നടന്നു എന്ന നിഗമനത്തിലുറച്ച് നിൽക്കുകയാണ് കസ്റ്റംസ്. പലയിടത്തുവച്ചും ശിവശങ്കർ പ്രതികളുമായി കണ്ടിരുന്നു. സന്ദീപിന്റെ വീട്ടിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങളാണ്. ഹെതർ ഫ്‌ളാറ്റിലെ സെക്യുരിറ്റി ജീവനക്കാരിൽ നിന്ന് ലഭിച്ചത് നിർണ്ണായക മൊഴിയാണെന്നാണ് സൂചന.

ഇന്നലെയാണ് കെസിലെ നിർണായക അറസ്റ്റ് ഉണ്ടാകുന്നത്. കേസിലെ മുഖ്യ ആസൂത്ര സ്വപ്‌ന സുരേഷും സന്ദീപ് നായരും ബംഗളൂരുവിൽ ഇന്നലെ രാത്രിയോടെ എൻഐഎ സംഘത്തിന്റെ പിടിയിലായിരുന്നു. കുടുംബത്തോടൊപ്പമാണ് സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നത്. സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു.

സ്വപ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്. എന്നാൽ അതുവരെ അറസ്റ്റിന് വിലക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിവിധ ഏജൻസികൾ ഒരുമിച്ച് സ്വപ്നയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. കേന്ദ്ര ഇന്റലിജൻസ് ഏജൻസിയും അന്വേഷണ ഏജൻസികൾക്ക് വേണ്ട വിവരങ്ങൾ നൽകുന്നുണ്ടായിരുന്നു.

ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്‌സലിലാണ്. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്‌സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Top