മുംബൈ: മോദിയെ ശിവസേനയും കൈവിട്ടു. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗ് ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ അല്ല വിജയിച്ച പ്രധാനമന്ത്രിയാണെന്ന് അഭിപ്രായത്തില്‍. ശിവസേന നേതാവ് സഞ്ജയ് റൗത്ത് ആണ് നരസിംഹ റാവുവിനു ശേഷം രാജ്യത്തിനൊരു മികച്ചൊരു പ്രധാനമന്ത്രിയുണ്ടെങ്കില്‍, അത് മന്‍മോഹന്‍ സിംഗാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്.
മന്‍മോഹന്‍സിംഗിന്റെ ജീവിതം ആസ്പദമാക്കിയുള്ള ‘ദ ആക്‌സിഡന്‍ല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് റൗത്ത് ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിംഗിന് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും കുടുംബവുമായുള്ള അഭിപ്രായ ഭിന്നതകളാണ് സിനിമയില്‍ വിവരിക്കുന്നത്.
മന്‍മോഹന്‍ സിംഗ് ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ അല്ല, പ്രധാനമന്ത്രി പദത്തില്‍ വിജയിച്ചയാളാണെന്ന് റൗത്ത് ചൂണ്ടിക്കാട്ടി. ഒരു പ്രധാനമന്ത്രി 10 വര്‍ഷം രാജ്യം ഭരിച്ചെങ്കില്‍ ജനങ്ങള്‍ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ താന്‍ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്നു വിളിക്കില്ല. നരസിംഹ റാവുവിനു ശേഷം രാജ്യത്തിനൊരു മികച്ചൊരു പ്രധാനമന്ത്രിയുണ്ടെങ്കില്‍, അത് മന്‍മോഹന്‍ സിംഗാണെന്നും റൗത്ത് പറഞ്ഞു.