കൊല്‍ക്കത്ത: സ്ത്രീയുടെ അവയവവുമായി ജീവിച്ച ബംഗാള്‍ സ്വദേശി പതിനാറുകാരനിലാണ് ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും ഫലോപ്യന്‍ ട്യൂബുകളും കണ്ടെത്തിയത് മെഡിക്കല്‍ സയന്‍സിന് കൗതുകമായി .പശ്ചിമ ബംഗാളില്‍ പതിനാറുകാരനിലാണ് സ്ത്രീകളുടെ അവയവങ്ങള്‍ കണ്ടെത്തിയത്. ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും ഫലോപ്യന്‍ ട്യൂബുകളും ഈ കുട്ടിയില്‍ കണ്ടെത്തി.
പുര്‍ണ വളര്‍ച്ചയെത്താത്ത സ്ത്രീ ജനനേന്ദ്രിയവും പതിനാറുകാരനിലുണ്ട്. സ്ത്രീകളുടെ ലൈംഗികാവയവങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബാലനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബംഗളുരുവിലെ ഫോര്‍ട്ടിസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. പെര്‍സിസ്റ്റന്റ് മല്ലേറിയന്‍ ഡക്റ്റ് സിന്‍ഡ്രോം എന്ന് രോഗാവസ്ഥയാണ് ബാലനില്‍ സ്ത്രീ ലൈംഗികാവയവങ്ങള്‍ വളരാന്‍ കാരണം. ലോകത്ത് തന്നെ ഈ രോഗാവസ്ഥ ബാധിച്ച പത്താമത്തെ വ്യക്തിയാണ് ഈ ബംഗാള്‍ സ്വദേശി. യൂറോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍മാരുമായ ഡോ. മോഹന്‍ കേശവമൂര്‍ത്തി ഡോ. സക്കീര്‍ താബ്‌റെസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്